Posts

ജൂലായ് 13, ഒരു തീരുവണ്ണാമല യാത്ര… വീണ്ടും ഒരു ജൂലായ് 13…ഇത്തവണ 'അമ്മ ഞങ്ങൾക്കൊപ്പം ബാംഗ്ലൂരിൽ ഉണ്ട്. കഴിഞ്ഞ പ്രാവശ്യം എഴുതിയപ്പോൾ പറഞ്ഞപോലെ ജൂലായ് 12 അമ്മയുടെ പിറന്നാളായിരുന്നു…അന്ന് പതിവിൽ നിന്നു വിപരീതമായി ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി വീട്ടിൽ വന്നു. ആ സമയത്തേക്ക് 'അമ്മ ചോറും കറികളും തയ്യാറാക്കി വെച്ചിരുന്നു.സൗമ്യ പൊന്നുവിനെ സ്കൂളിൽ നിന്നും കൂട്ടാൻ പോയിരിക്കുന്നു. ആ സമയത്തേക്ക് അവളും തിരിച്ചു വന്നു. ഒരുമിച്ചു ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചു. അപ്പോഴേക്കും യാത്രത്തിരിക്കാൻ സമയമായി. ഓ…അതു മറന്നു…ഞങ്ങൾ ഒരു തിരുവണ്ണാമല യാത്ര തീരുമാനിച്ചിരുന്നു. സൗമ്യ കുറച്ചേറെ കാലമായി പറയുന്നു, ഇപ്പോഴാണ് സമായമായത്. എന്റെ ഉദ്ദേശ്യം മറ്റൊന്നായിരുന്നു. കഴിഞ്ഞ ആറുവർഷമായി ഒരു ദുഃസ്വപ്നം ആയിരുന്ന ജൂലായ് 13 ന്റെ എഫക്ട് ഒന്നു കുറക്കുക…പ്രത്യേകിച്ചു അമ്മയിൽ… ബുക് ചെയ്ത ബസ് പുറപ്പെടുന്നത് ഖലാസിപ്പാളയത്തു നിന്നാണ്…അവർ അറിയിച്ചത് മറ്റൊരു സ്റ്റോപ്പും ഇല്ലെന്നാണ്. അതുകൊണ്ടു ബാംഗ്ലൂര് നഗരത്തിലെ ഈ മനം മടുപ്പിക്കുന്ന ട്രാഫിക്കിൽ ആവിടെയെത്തണം. വീട്ടിൽ നിന്നിറങ്ങി ഒരു ഉബർ ക്യാബ് ബുക് ചെയ്തു. അതിൽ കയറി യാത്ര തുടങ്ങി. ഡ്...
ഭാഗം 1 - സാഗർ ഹോസ്പിറ്റൽ, ബന്നാർഘട്ട റോഡ്, സമയം ഒരുമണി... ആശുപത്രിയെ പറ്റിയോർക്കുമ്പോൾ രണ്ടുകാര്യങ്ങളാണ് മനസ്സിൽ ഓടിയെത്തുന്നത്...ഒന്ന് ആറുവര്ഷംമുമ്പ് നടന്ന രണ്ടു മരണങ്ങളും, മറ്റൊന്ന് മൂന്ന് വര്ഷം മുൻപത്തെ ഒരു ജനനവും... ഡോക്ടറുടെ പരിശോധനാമുറിക്കു പുറത്തു ഊഴവും കാത്തിരിക്കുന്നു...ചുറ്റും ഒരുപാടാളുകളുണ്ട്...പല ഭാഷയും വേഷവും ഉള്ളവർ ...ചിലർ തളർന്നോടിഞ്ഞിരിക്കുന്നു...മറ്റുചിലർ ഡോക്ടറുടെ മുറിയുടെ വാതിലിലേക്ക് നോക്കി അക്ഷമരായിരിക്കുന്നു...നല്ല വസ്ത്രം ധരിച്ചവരാണ് ഭൂരിഭാഗം. കൂട്ടത്തിൽ മുഴിഞ്ഞവസ്ത്രം ധരിച്ച വൃദ്ധരും ചെക്കറുപ്പക്കാരും ഉണ്ട്. ഇടയിൽ അല്പവസ്ത്രധാരികളായ ചില ഉത്തരേന്ത്യൻ ചെറുപ്പകാരികളും. അടുത്തിരിക്കുന്ന ഒരു ചെറുപ്പക്കാരനെ ഞാൻ ശ്രദ്ധിക്കുകയായിരുന്നു...കസേരയിൽ രണ്ടുകാലും കയറ്റിവെച്ചു പാതി മയക്കത്തിലാണ് പുള്ളി. കണ്ടാലറിയാം പനിക്കേസാണെന്ന്. തളർന്നോടിഞ്ഞ ആ ചെറുപ്പകാരൻ ഓരോ രോഗിയും പുറത്തിറങ്ങുമ്പോഴും അകത്തുകേറുമ്പോഴും അവരെ നോക്കി എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു. മുഷിഞ്ഞ പഴയ സ്റ്റൈലിലുള്ള പാന്റും ഷർട്ടും പിന്നെ ഒരു തേഞ്ഞ ചെരുപ്പുമാണ് വേഷം...ഞാൻ എന്നെയും ആ ചെറുപ്പകാരനെയും താരതമ്യം...
ജൂലായ് 12 ന് അമ്മയുടെ പിറന്നാളാണ്..പുതിയ വീട്ടിലെ ആദ്യത്തെ പിറന്നാളായതുകൊണ്ട് എനിക്ക് വീട്ടിൽ തന്നെ ആഘോഷിക്കണം എന്നായിരുന്നു...അമ്മക്ക് എന്തോ അതിനോട് യോജിപ്പ് തോന്നിയില്ല...ഓ...ഞാൻ മറന്നു, ജൂലായ് 13 എന്ന ദുരന്തത്തിന്റെ ഓർമ്മ എന്നെ വിട്ടു പിരിഞ്ഞുവോ?? പത്തുമാസം ചുമന്നു പ്രസവിച്ച ഇരുപത്തിനാലു വയസ്സുവരെ വളർത്തിയ മകളുടെ വേർപാട് അമ്മയെ വിട്ടുപിരിയില്ലല്ലോ...ആറുവർഷം തികയുന്നു... ജൂലായ് 11 വൈകുന്നേരം ബംഗളുരു നഗരത്തിലെ ഗതാഗത തിരക്കിൽ ഞാൻ റെയിൽവേ സ്റ്റേഷനിൽ എത്താനുള്ള തിടുക്കത്തിലായിരുന്നു...ട്രെയിൻ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ എത്താനുള്ള സമയമാകുന്നു...അമ്മക്കാണെങ്കിൽ മുൻപ് പലവട്ടം വന്നിട്ടുണ്ടെങ്കിലും ഇപ്പോളും സ്ഥലമൊന്നും അറിയില്ല...കക്ഷിക്ക്‌ പണ്ടില്ലാത്ത ഒരു വെപ്രാളമാണ്, മാത്രമല്ല അകാരണമായ ഭയവും...ഗതാഗത കുരുക്കിലൂടെ തിക്കി തിരക്കി റെയിൽവേ സ്റ്റേഷനിൽ എത്തി...അപ്പോഴാണ് മനസ്സിലായത്, ക്യാബ് ഡ്രൈവർക്കു കൊടുക്കാൻ കയ്യിൽ പൈസയില്ല...ഓൺലൈൻ പയ്മെന്റ്റ് സിസ്റ്റം എല്ലാം ഡൌൺ ആയതുകൊണ്ട് അതും നിവൃത്തിയില്ല...ഇപ്പോൾ തന്നെ വൈകി, ട്രെയിൻ എത്തേണ്ട സമയവും കഴിഞ്ഞു...ഡ്രൈവറോട് ക്ഷമ ചോദിച്ചു ഞാൻ റെയിൽവേ സ്റ...
ഇപ്പോഴും, കഴിഞ്ഞ ഒരു ചെറിയ...വലിയ സൗന്ദര്യപിണക്കത്തിന്റെ ആലസ്യത്തിലാണ് ഞാൻ.... ഒരുപാട് തിരിച്ചറിവുകളുടെ നടുവിൽ...കുറച്ചുനാളത്തേക്കെങ്കിലും എന്നെ വിട്ടുപിരിഞ്ഞവളെയും എന്റെ മകളെയും എത്രത്തോളം സ്നേഹിക്കുന്നു എന്ന് യഥാർത്ഥത്തിൽ തിരിച്ചറിഞ്ഞ...ആ തിരിച്ചറിവിന്റെ ആലസ്യം...ഒരു പക്ഷെ പഴയതിനേക്കാൾ സന്തോഷം നിറഞ്ഞ ജീവിതത്തെ അതെനിക്ക് സമ്മാനിച്ചുവെന്ന തോന്നൽ...ഒരു പക്ഷെ ഒരുപാട് കുറ്റപ്പെടുത്തലുകളും ഏറ്റുപറച്ചിലുകളും ഒരുപാട് മുറിപ്പാടുകൾ മനസ്സിൽ ശേഷിപ്പിച്ചെങ്കിലും ഇപ്പോൾ ഞാൻ സമാധാനിക്കുന്നു...ഞങ്ങൾ രണ്ടുപേരും പരസ്പരം എല്ലാം, മനസ്സിൽ തോന്നുന്ന നല്ലതും ചീത്തയും പങ്കുവെക്കാൻ തുടങ്ങി...പരസ്പരം പൊരുത്തപെടാനാവാത്ത പല കാര്യങ്ങളും തമ്മിൽ മണിക്കൂറുകളോളം സംസാരിക്കാൻ തുടങ്ങി... എന്തൊക്കെയായാലും ഇതിനൊരു മറുപുറം കൂടിയുണ്ട്...ഒരിക്കലും ഞാൻ ചെയ്‌യാത്ത, മനസ്സിൽ പോലും വിചാരിക്കാത്ത പല വൃത്തികെട്ട കുറ്റപ്പെടുത്തലുകളും മുറിവേല്പിക്കലും എനിക്ക് ഏറ്റുവാങ്ങേണ്ടിവന്നു...അതെന്തൊക്കെയാണെന്നും ആരൊക്കെയാണെന്നും കൃത്യമായ ബോധം എനിക്കെന്നും എന്റെയുള്ളിൽ അവശേഷിക്കും...എന്റെ മരണം വരെ....അതെന്റെ അഭിമാനത്തെ ചോദ്യം ചെയ്യാൻ പോന്നവ...

രണ്ടാമൂഴം....

ഇതെനിക്കൊരു രണ്ടാമൂഴമാണ് ...ഈ ജീവിതം , അതിലെ കഴിഞ്ഞ കുറച്ചുനാളുകള്‍ എനിക്ക് ഔദാര്യം പോലെ വെച്ചുനീട്ടിയ ഒരു രണ്ടാമൂഴം...ജീവിതത്തിലൊരു രണ്ടാമൂഴം!...എന്റെ കുടുംബത്തിലൊരു രണ്ടാമൂഴം ...ഒരുനല്ല മകനാകാനുള്ള ഒരു രണ്ടാമൂഴം...ഒരു നല്ല ഭര്‍ത്താവാകാനുള്ള ഒരു രണ്ടാമൂഴം...എന്റെ ജീവിത സഖിക്ക് ഒരുനല്ല പ്രിയതമാനാകാനുള്ള, ഒരു നല്ല കാമുകനാകാനുള്ള ഒരു രണ്ടാമൂഴം...എന്റെ മകള്‍ക്ക് ഒരു നല്ല അച്ച്ചനാക്കാനുള്ള ഒരു രണ്ടാമൂഴം.... ഈ രണ്ടാമൂഴത്തില്‍ ഞാനെന്റെ വീടിനെ എന്റെ ചെറിയ സ്വര്‍ഗമെന്നു വിളിക്കുന്നു...പൂമുഖത്ത് എന്റെ കൊച്ചു മാലാഖകുഞ്ഞ് ഓടികളിക്കുന്ന ...എന്റെ അമ്മ എനിക്ക് വേണ്ടുവോളം സ്നേഹം വിളമ്പുന്ന...എന്റെ പ്രിയസഖിയുടെ പ്രണയ ചൂടുള്ള ...ഞാനെല്ലാം മറക്കുന്ന എന്റെ കൊച്ചു സ്വര്‍ഗം....
On my way back to Garden city...leaving my home where i have my family back...making it a "home"...a house which became lifeless building made of just blocks and stones...again made a home...I love my family to the core...love my home...love being at home...feeling home sick again...
Feeling happy at "putting happiness and peace of mind" at stake....