ജൂലായ് 13, ഒരു തീരുവണ്ണാമല യാത്ര…
വീണ്ടും ഒരു ജൂലായ് 13…ഇത്തവണ 'അമ്മ ഞങ്ങൾക്കൊപ്പം ബാംഗ്ലൂരിൽ ഉണ്ട്. കഴിഞ്ഞ പ്രാവശ്യം എഴുതിയപ്പോൾ പറഞ്ഞപോലെ ജൂലായ് 12 അമ്മയുടെ പിറന്നാളായിരുന്നു…അന്ന് പതിവിൽ നിന്നു വിപരീതമായി ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി വീട്ടിൽ വന്നു. ആ സമയത്തേക്ക് 'അമ്മ ചോറും കറികളും തയ്യാറാക്കി വെച്ചിരുന്നു.സൗമ്യ പൊന്നുവിനെ സ്കൂളിൽ നിന്നും കൂട്ടാൻ പോയിരിക്കുന്നു. ആ സമയത്തേക്ക് അവളും തിരിച്ചു വന്നു. ഒരുമിച്ചു ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചു. അപ്പോഴേക്കും യാത്രത്തിരിക്കാൻ സമയമായി. ഓ…അതു മറന്നു…ഞങ്ങൾ ഒരു തിരുവണ്ണാമല യാത്ര തീരുമാനിച്ചിരുന്നു. സൗമ്യ കുറച്ചേറെ കാലമായി പറയുന്നു, ഇപ്പോഴാണ് സമായമായത്. എന്റെ ഉദ്ദേശ്യം മറ്റൊന്നായിരുന്നു. കഴിഞ്ഞ ആറുവർഷമായി ഒരു ദുഃസ്വപ്നം ആയിരുന്ന ജൂലായ് 13 ന്റെ എഫക്ട് ഒന്നു കുറക്കുക…പ്രത്യേകിച്ചു അമ്മയിൽ…
ബുക് ചെയ്ത ബസ് പുറപ്പെടുന്നത് ഖലാസിപ്പാളയത്തു നിന്നാണ്…അവർ അറിയിച്ചത് മറ്റൊരു സ്റ്റോപ്പും ഇല്ലെന്നാണ്. അതുകൊണ്ടു ബാംഗ്ലൂര് നഗരത്തിലെ ഈ മനം മടുപ്പിക്കുന്ന ട്രാഫിക്കിൽ ആവിടെയെത്തണം. വീട്ടിൽ നിന്നിറങ്ങി ഒരു ഉബർ ക്യാബ് ബുക് ചെയ്തു. അതിൽ കയറി യാത്ര തുടങ്ങി. ഡ്രൈവർ ഒരു തലനരച്ച തമിഴനായിരുന്നു. അയാൾ ഹിന്ദിയിലും കന്നടയിലും മാറി മാറി വാചാലനായി...കാണുന്നതെല്ലാം യാത്രക്കിടയിൽ വിഷയങ്ങളായി. കൂടുതലും ഈ നഗരത്തിന്റെ പഴയ പ്രൗഡി യെ പറ്റിയും അതിന്റെ ഇന്നത്തെ മാറിയ നല്ലതല്ലാത്ത മുഖത്തെപ്പറ്റിയും. ഇഷ്ട വിഷയമായതുകൊണ്ടു സൗമ്യയും വാചാലയായി. അയാൾ ഇതു വരെ മുംബൈയിലായിരുന്നത്രേ താമസം. അടുത്തകാലത്താണ് ബംഗ്ലൂരിലേക്ക് മാറിയത്. അവിടെ പല സിനിമാ നടന്മാരുടെയും ഡ്രൈവറായി പണ്ട് ജോലി ചെയ്തിട്ടുണ്ടത്രേ. അറിയപ്പെടാത്ത ഒരു കവിയും എഴുത്തുകാരനുമായിരുന്നു അയാൾ. പണ്ടെങ്ങോ എഴുതിയ മുംബൈ നഗരത്തെ പറ്റിയുള്ള ഒരു ഹിന്ദി കവിത ചൊല്ലിതുടങ്ങി…അതി ഗംഭീരം…ഒരു നല്ല കവിത…അങ്ങനെ ആദ്യമായി ഈ ബാംഗ്ലൂര് നഗരത്തിൽ ഹൃദ്യമായ ഒരു ടാക്സി യാത്ര…യാത്ര അവസാനിച്ചത് ഖലാസിപാളയത്തെ ശർമ്മ ട്രാവെൽസിന് മുനപിലാണ്…ആ സമയത്തേക്ക് ഞങ്ങൾക്ക് പോകാനുള്ള ബസ് തയ്യാറായിരുന്നു. അതിൽ കയറി, ഒരു പഴയലൈൻ ബസ്. സീറ്റൊക്കെ കീറിയിട്ടുണ്ട്. നാട്ടിലേക്കു പോകാനായി ഞാൻ ബുക് ചെയ്യാറുള്ള വോൾവോ അല്ലെങ്കിൽ സ്കാനിയ ബസ്സുകളുടെ പോലെ ac യും നല്ല പുഷ് ബാക് സീറ്റും ഒന്നുമില്ല. കുറച്ചു മുഴിഞ്ഞതും അത്ര ആഡംബരമില്ലാത്തതുമായ വസ്ത്രങ്ങൾ ധരിച്ച കുറച്ചുപേർ അങ്ങിങ്ങായി ഇരിക്കുന്നു…അമ്മയും സൗമ്യയും പൊന്നുവും ഞാൻ ഇരുന്നതിന്റെ എതിർവശത്തുള്ള ലോങ് സീറ്റിൽ ഇരുന്നു. ബസ് യാത്രതുടങ്ങി. ഞാൻ കുറച്ചഹങ്കാരത്തോടെ എന്റെ ബാഗിൽ നിന്നു ബ്ലൂടൂത്ത് ഹെഡ്സെറ്റ് എടുത്തു പാട്ടുകേൾക്കാൻ തുടങ്ങി. അടുത്തിരിക്കുന്ന ആളുകളെല്ലാം ഒരു അന്യഗ്രഹജീവിയെ പോലെ എന്നെ നോക്കുന്നു. ഈ ബാംഗ്ലൂര് നഗരത്തിൽ ആദ്യം ആയാണ് ഇങ്ങനെയൊരനുഭവം. ഹെഡ്സെറ്റ് ഊരി ബാഗിൽ തന്നെ വച്ചു പുറത്തേക്കു നോക്കിയിരുന്നു. മഴത്തുടങ്ങി…പെരുമഴ. ആ മഴയിലൂടെ ബാംഗ്ലൂര് നഗരം പിന്നിട്ട് തീരുവണ്ണാ മല യിലേക്ക്. വഴിയിൽ കടന്നു പോകുന്നത് തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിലൂടെയാണ്. പലതരം ആളുകൾ വണ്ടിയിൽ കയറിയും ഇറങ്ങിയും വണ്ടി നീങ്ങി. സന്ധ്യകഴിഞ്ഞിട്ടുണ്ടാവും വണ്ടി ഏതോ ഒരു ഗ്രാമത്തിലെ ഒരു ചെറിയ ചായക്കടയിൽ നിർത്തി. പഴയ ഓട് മേഞ്ഞ കെട്ടിടം. കെട്ടിടം മാത്രമേ പഴയത് ആയിട്ടുള്ളു. എല്ലാത്തരം കീടനാശിനികളും അവിടെ ലഭ്യമാണ്…പെപ്സിയും കോക്കകോളയും എല്ലാം. പൊന്നുവിന് ഒരു പാക്കറ്റ് ബിസ്ക്കറ്റ് പിന്നെ അമ്മക്കും സൗമ്യക്കും ഓരോ ചായയും വാങ്ങി. ബസ് യാത്ര തുടർന്നു. ക്ഷീണം കൊണ്ടു എപ്പോഴോ ഒന്നു മയങ്ങി. ഏതോ കുട്ടികളുടെ കലപില ശബ്ദം കേട്ടാണ് ഉണർന്നത്. സ്കൂൾ വിട്ടുവരുന്ന ചെറിയ പെണ്കുട്ടികളും ആണ്കുട്ടികളും. സമയം ഒൻപതു മണി…ഈ സമയത്തു സ്കൂളോ? എന്തെങ്കിലും സ്‌പെഷ്യൽ ക്ലാസ്സോ മറ്റോ ആയിരിക്കും. റോഡ് തീരെ മോശമായിരുന്നു. അതുകൊണ്ടു തന്നെ ബസ് നീങ്ങുന്നത് കാറ്റിൽ തിരയിൽ പെട്ടു ആടിയുലയുന്ന തോണിയുടെ പ്രതീതിയായിരുന്നു..പക്ഷെ തോണിയായിയിക്കും ഭേദം. സമയം ഒമ്പതര. ഞങ്ങൾ തീരുവണ്ണാ മല ബസ് സ്റ്റേഷനിൽ ഇറങ്ങി ബുക് ചെയ്ത സർവിസ് അപ്പർട്മെന്റിലേക്കു വിളിച്ചു. അതിന്റെ മാനേജർ പറഞ്ഞതനുസരിച്ച് ഒരു ഓട്ടോ റിക്ഷയിൽ കയറി അവിടെയെത്തി. ക്ഷേത്രത്തിന് അടുത്താണ്. അത്യാവശ്യം തലയെടുപ്പുള്ള ഒരു വലിയ കോണ്ക്രീറ്റ് കെട്ടിടം. ചുറ്റും ഓടിട്ട പഴയ കെട്ടിടങ്ങൾ. ചെക്ക് ഇൻ കഴിഞ്ഞു ഞങ്ങളുടെ അപ്പർട്മെന്റിൽ എത്തി. ഒരു ബെഡ്റൂം പിന്നെ വിശാലമായ ഹാൾ പിന്നെ അടുക്കളയും ആധുനിക ആംഗലേയ ശൈലിയിൽ ബാത്റൂമും. എല്ല സൗകര്യങ്ങളും മുഴുവനായും ശീതീകരണ സംവിധാനവും ഉള്ളതിനാൽ ഞാൻ സന്തോഷവാനായിരുന്നു. എന്നാൽ പതിവുപോലെ കൊടുക്കുന്ന കാശുകൂടുത്തലായതിനാൽ അമ്മയും സൗമ്യയും അത്ര സന്തോഷത്തിലല്ല. ബസ് യാത്രയിൽ ഉറക്കത്തിലായിരുന്ന പൊന്നു ഉണർനെണീറ്റ് ചുറ്റും നോക്കുന്നു...വികൃതി എവിടെനിന്ന് തുടങ്ങണം എന്നായിരിക്കും… ക്ഷേത്ര നഗരവും ചുറ്റുപാടും മാത്രമേ പഴയതുള്ളൂ...ബാക്കി എല്ലാം പുതിയ ജീവിത ശൈലിയയെയും പരിപോഷിപ്പിക്കുന്നതാണ്! കുടിക്കാൻ കിട്ടുന്ന കീടനാശിനികള് അടക്കം! അടുത്തുള്ള ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചശേഷം അഹങ്കാരത്തിന്റെ പുറത്തു 100 രൂപ ടിപ്പും കൊടുത്തു തിരികെ ആപ്പർട്മെന്റിലേക്ക്…
രാവിലെ നേരത്തെ എണീറ്റ് ക്‌ഷേത്ര ദർശനം കഴിച്ചു. ആതിനിടയിൽ ഒരിക്കൽപോലും പഴയപോലെ വിഷമിച്ച മുഖം അമ്മയിൽ കണ്ടില്ല…ദൈവത്തിനു നന്ദി. അടുത്തുള്ള എല്ല ശിവലിംഗങ്ങളും ദർശനം നടത്തി 2 മണിയോടെ തിരികെ ബസ് സ്റ്റേഷനിലേക്ക്….കിട്ടിയ തമിഴ്‌നാട് ട്രാൻസ്പോർട് ബസിൽ കയറി ഇരിപ്പുറപ്പിച്ചു. ഞാൻ യാത്രയിൽ തൃപ്തനായിരുന്നില്ല. ബസ് യാത്രതുടങ്ങി. യാത്രയുടെ തുടക്കത്തിൽ തന്നെ ഞാൻ ക്ഷീണത്താൽ മയങ്ങി. ഇടക്ക് കണ്ണുതുറക്കുമ്പോൾ മുഷിഞ്ഞ വസ്ത്രധാരികളായആളുകൾ ഇറങ്ങിയും കേറിയും കൊണ്ടിരുന്നു.
“എസ്ക്യൂസ് മി സാർ”…ഏതൊ ഒരു സ്ത്രീ ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്. ഞങ്ങളുടെ സീറ്റിന്റെ വശത്തുനിന്നും ഒരു മാന്യമായി വസ്ത്രം ധരിച്ച ഒരു അന്ധയായ ചെറുപ്പക്കാരി…കഴുത്തിൽ ഒരു തിരിച്ചറിയൽ കാർഡ് ഉണ്ട്. ബസിലെ മറ്റൊരാൾ അഭിസംബോധന ചെയ്യുന്നകേട്ടു മനസ്സിലായി അവരൊരു അധ്യാപികയാണെന്ന്. അവർ ഇംഗ്ലീഷിൽ തന്നെ ആരോടെന്നില്ലാതെ പറഞ്ഞു. “ക്യാൻ യൂ പ്ളീസ് ഗിവ് സീറ്റ് ടു ദിസ് ലേഡി ആൻഡ് ഹെർ കിഡ്…” അപ്പോഴാണ് ശ്രദ്ധിച്ചത് അവരുടെ പിറകിൽ നിൽക്കുന്ന തലർനോടിഞ്ഞ ഒരു കൈകുഞ്ഞിനെയെന്തി ഒരു പൊക്കം കുറഞ്ഞ സ്ത്രീ നിൽക്കുന്നത്...അവരും കുഞ്ഞും പഴയ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്…ഞാൻ സീറ്റിൽ നീന്നും എഴുന്നേറ്റു അവർക്ക് ഇരിക്കാൻ സ്ഥലം നൽകി. അന്ധയായ സ്ത്രീ ആരോടെന്നില്ലാതെ വീണ്ടും പറഞ്ഞു “ താങ്ക് യൂ സാർ”…സ്വന്തം അംഗവൈകല്യം മറന്നു മറ്റൊരു സഹജീവിക്കു സ്ഥലം നൽകിയ അവരോടു തോന്നിയ വികാരം വാനോളം ബഹുമാനമാണ്. അടുത്തിരുന്ന മറ്റൊരാളോട് എനിക്കറിയാവുന്ന തമിഴിൽ എഴുന്നേൽക്കാൻ പറഞ്ഞു അവർക്കും ഇരിക്കാൻ സ്ഥലം ഉണ്ടാക്കി . കുറച്ചുകഴിഞ്ഞു അവർ മറ്റൊരു സ്റ്റോപ്പിൽ ഇറങ്ങി. പിന്നെയും ബസ് യാത്ര തുടങ്ങി. തിരക്കിൽ കമ്പിയിൽ തൂങ്ങി ഞാനും. എന്റെ മനസ്സ് ബസിൽ നിന്ന് യാത്ര ചെയ്തിരുന്ന കോളേജ് കാലത്തെ അനുഭവങ്ങളിലേക്ക് ഊഴിയിട്ടിറങ്ങി. മടുപ്പിക്കുന്ന ആ ബസ് യാത്ര അവിടം മുതൽ എനിക്ക് ഹൃദ്യമാകാൻ തുടങ്ങുകയായിരുന്നു...വശങ്ങളിലെ പച്ചപ്പും പാടങ്ങളും ഗ്രാമീണരും എല്ലാം…പിന്നീടെപ്പോഴോ എന്റെ പഴയ സീറ്റിലേക്ക് ഞാൻ നോക്കി. ഞാൻ സീറ്റുകൊടുത്ത ആ സ്ത്രീയും ആ കുഞ്ഞും മായങ്ങുകയാണ്. അടുത്തു സൗമ്യ പുറത്തേക്ക് നോക്കി ഇരിക്കുന്നു, മടിയിൽ പൊന്നു ഉറങ്ങുകയാണ്. ഞാൻ വിലകൂടിയ വസ്ത്രം ധരിച്ച എന്റെ മകളെയും ഏതാണ്ട് അതേ പ്രായത്തിലുള്ള ആ കുട്ടിയെയും താരതമ്യം ചെയ്യുകയായിരുന്നു…എനിക്കും എന്റെ കുടുംബത്തിനും സർവേശ്വരൻ തന്നതൊന്നും വകവെക്കാതെ എന്തിനും ഏതിനും വിഷമിക്കുന്ന എന്നെ പറ്റി പുച്ഛം തോന്നുന്നു…എന്റെ മനസ്സിലെ ചെറിയ അഹങ്കാരം ഒരു പരിധി വരെ ഇവിടെ ശമിക്കുന്നു…രാത്രി 10 മണിയോടെ തിരികെ ബാംഗ്ലൂരിയിലെത്തി. സമയം വൈകിയതിനാൽ മടിവാള യിലെ ഗ്രാൻഡ് കൃഷ്ണ ഹോട്ടലിൽ നിന്ന് അത്താഴം കഴിച്ചു അഹങ്കാരത്തിന്റെ ടിപ്പായ 50 രൂപ വൈറ്റർക്കു വെച്ചുനീട്ടി തിരികെ വീട്ടിലേക്ക്…
വൽകഷ്ണം: എന്റെ ഉദ്ധ്യാനനഗരിയിലെ സഹജീവികളായ അല്പവസ്ത്ര ധാരികളായ ആണുങ്ങളെ…പെണ്ണുങ്ങളെ…ആഘോഷപ്രിയരെ…നിങ്ങൾ ജീവിതത്തിലൊരിക്കളെങ്കിലും ഒരു സാധാരണ തിരക്കുള്ള ലൈൻ ബസ്സിൽ തമിഴ്നാട്ടിലെയോ കര്ണാടകയിലെയോ ആന്ധ്രയിലെയോ ഉൾഗ്രാമങ്ങളിലൂടെ ഒരിക്കലെങ്കിലും സഞ്ചരിക്കുക…