Posts

Transformation....

  I still cant believe my transformation.... Until two years ago everything was going smooth and going with the flow...being an employee in one of the biggest companies, being in their rolls for a decade as the longest serving Technical Lead. I had all the luxuries around me that I once wished long back, nice office, nice house, nice car, driving every day to my office, good co-workers around me and a handsome salary. I was good...no...too good at what I do, even though my counterparts told that I am setting a little high benchmarks as I never wanted anyone to ask "why didn't/couldn't you do it?", but just wanted them to "tell" "oh...you have done that!". My method was just to throw the stone "a little ahead" of the running dog, so that the stone reaches and hits the dog when it reaches the point I always wanted. I always admitted my mistakes and learned from those to not to commit those in repetition. I was being "workaholic" a...

എന്റെ ഇന്ന്

 അഞ്ചക്കമല്ല....ആറക്കശമ്പളം വാങ്ങിയിരുന്ന ജോലിക്കാരനായിരുന്നു കുറച്ചുനാൾ മുൻപ് വരെ...എന്നിട്ടും ജീവിതത്തിൽ ഒരു ആഡംബരവും ഞാനും കുടുംബവും കാണിച്ചിരുന്നില്ല...വല്യ സമ്പാദ്യവും മാറ്റിവെച്ചിട്ടില്ല... ആകെയുള്ള സമ്പാദ്യം എനിക്കെന്റെ കുടുംബമാണ്, ചെറിയ പ്രശ്നങ്ങൾക്കിടയിൽ  അവിടുത്തെ സന്തോഷവും ....  പത്തുവർഷം അമേരിക്കക്കാരുടെ കീഴിൽ ജോലിചെയ്‍തപ്പോലുള്ള സാറ്റിസ്ഫാക്ഷൻ പിന്നീട് ഇന്ത്യൻ കമ്പനിയിലേക്ക് മാറ്റിയപ്പോൾ ഇല്ലാതായി...നശിച്ച സ്ട്രെസ് ആരോഗ്യം നശിപ്പിക്കുമെന്ന് തോന്നിയപ്പോൾ ഒരുദിവസം ഞാൻ ഭാര്യയോടും അമ്മയോടും ആലോചിച്ചു , ജോലി വേണ്ടെന്നു വെക്കുന്നതിനെ പറ്റി....എങ്ങനെ മുൻപോട്ടു പോവും എന്നതും അനിശ്ചിതത്വത്തിലായിരുന്നു, എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് ജീവിക്കണം എന്നതായിരുന്നു...ജോലി രാജിവെച്ചു....വലിയ വീട്ടിൽ നിന്നും ഉദ്യാന നഗരിയിലെ പഴയ ചെറിയ വീട്ടിലേക്ക് .... ഇപ്പോൾ എല്ലാം നല്ല പടിക്കു പോകുന്നു...ഞാനും ഭാര്യയും  വസ്ത്ര നിർമാണശാല നടത്തുന്നു...സ്ട്രെസ് ഒട്ടും ഇല്ല...ഇല്ലെന്നു പറയാൻ പറ്റില്ല, പക്ഷെ അത് ഞങ്ങൾക്ക് നിയന്ത്രണാതീതമല്ല...
Image
                                      വിവര   സാങ്കേതിക വിദ്യയുമായി   ബന്ധപ്പെട്ട ജോലിയായതുകൊണ്ട് " എഴുത്ത് " എന്ന ശീലം കുറച്ചുകാലമായി ഇല്ലായിരുന്നു . ജോലി ഉപേക്ഷിച്ചതിനുശേഷം വീണ്ടും പഴയ നല്ല ശീലങ്ങളെല്ലാം പൊടിതട്ടിയെടുക്കാൻ തുടങ്ങിയിരിക്കുന്നു .... പ്രത്യേകിച്ച് എഴുത്തെന്ന ശീലം ....   പക്ഷെ എഴുതുന്നത് ഗാര്മെന്റ്സ് ഫാക്ടറിയിലെ ദൈനംദിന കണക്കുകളും ചില്ലറ - മൊത്ത വ്യാപാരങ്ങൾ എങ്ങിനെ തുടങ്ങണം എന്ന പദ്ധധികളാണെന്നുമാത്രം .   ഈ എഴുത്തിൽ എനിക്ക് എന്റെ സഹായി എന്റെ പഴയ , എനിക്കേറ്റവും പ്രിയപ്പെട്ട   ഷിഫർ പേന ... കുറഞ്ഞത് ഒരു നൂറുവർഷം   കാണും ഇതിന് ... ഞാൻ ഇതുപയോഗിക്കുന്ന മൂനാം തലമുറ ...   ഒരുപക്ഷെ കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച , എന്റെ അമ്മയുടെയും അച്ഛന്റെയും വാക്കുകളിലൂടെ മാത്രം ഞാൻ അറിഞ്ഞ എന്റെ " അച്ഛച്ഛന്റെ " ( എന്റെ ജനനതിന് ആറുമാസം മുൻപേ മരണപെട്ടു ) പേന ....   ...
ഈ കോവിഡ് കാലം പലർക്കും ഒരുപാട് ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും സമ്മാനിച്ചപ്പോൾ എനിക്ക് സന്തോഷിക്കാനുള്ള ചെറിയൊരുവക ലഭിച്ചിരിക്കുന്നു... മൂന്നുവർഷം മുൻപ് എന്റെ മകളെ പ്രീ-കെജിയിൽ ചേർക്കുമ്പോൾ ഒരുപാട് സന്തോഷിച്ചിരുന്നു...മകളുടെ സ്കൂളിലെ ആദ്യദിനത്തിനു സെൽഫിഎല്ലാം സോഷ്യൽ നെറ്വർക്കിലൊക്കെ പോസ്റ്റ് ചെയ്യുന്ന തിടുക്കത്തിലായിരുന്നു...ദിവസവും ഭാര്യ അവളെ സ്കൂളിൽ കൊണ്ടുവിടും, തിരിച്ചു ഉച്ചക്ക് വിളിച്ചുകൊണ്ടുവരും.... ആ സന്തോഷമൊക്കെ അവസാനിക്കാൻ വെറും ഒരു വർഷമേ വേണ്ടിവന്നുള്ളു....സ്കൂളിൽ നിന്നും മകളുടെ ബിഹേവിയറൽ പ്രശ്നങ്ങളെക്കുറിച്ചും മറ്റുമുള്ള റിപ്പോർട്ട് കിട്ടുന്നതുവരെ....ആ ദിവസം ഞാൻ ഓർക്കുന്നു. ഓഫീസിൽ നിന്നും മടങ്ങി വന്നയെന്നെ വരവേറ്റത് ഭാര്യയുടെ വാടിത്തളർന്ന വിഷമിച്ച മുഖമായിരുന്നു...എന്തെന്നന്വേഷിച്ച എനിക്ക് അവൾ വെച്ചുനീട്ടിയത് സ്കൂളിൽ നിന്നുള്ള റിപ്പോർട്ട് ആണ്...എന്റെ കൂടെപ്പിറപ്പ് ഉയിർവെടിഞ്ഞതിനുശേഷം ഞാൻ ഏറ്റവും വിഷമിച്ച ദിവസം.... അതിനു ശേഷം കുട്ടിയുമായി ചൈൽഡ് സൈക്കോളജിസ്റ്റിന്റെയടുത്തും ചൈൽഡ് ന്യൂറോളജിറ്റിന്റെയടുത്തുമെല്ലാം എത്രകയറിയിറങ്ങിയെന്ന് ഒരുപിടിയുമില്ല...ഒരുപാട് അലച്ചിലിനുശേഷം മനസ്സിലാക...

New year resolution....

New years have just been like a change to new calendar all these years...i have never been thinking on what good or bad happened in the gone year or what it taught me...2019 has made me a better husband, a better son, a better father and physically better...may be due to the thought that I do not want to be like an old man when nearing forties...yes, it is!  I am now, unlike before, a guy who is eager to reach home after office and play with his little one, spend time helping wife in her household activities, watch movies with wife, and cartoons with his little one...weekends dedicated only for the family....Yes, me of course having a quality time now...thanks to last year...  Today a few issues and difficulties i have been going through have made me take a resolution...whatever the mistakes i made financially have to be corrected this year to become at least a little stable....then support my best half to start her business and me too work towards  the same to make ...
അഞ്ചുകൊല്ലം കൊണ്ട് കണ്ട ഒരു മധുരമനോഹര തുടരസ്വപ്നമാണെന്റെ കുടുംബ ജീവിതം. ഇടക്കിടെയുള്ള ഇണക്കങ്ങളും പിണക്കങ്ങളും സങ്കടങ്ങളും അതിനപ്പുറം ചില ഭയങ്കരമായ വഴക്കുകളും...പ്രശനം ഭാര്യക്കല്ല, ഭർത്താവിനാണ്...എനിക്ക്....എന്റെ സ്വഭാവം എത്രത്തോളം ദുഷിച്ചതാണെന്ന് ഞാൻ മനസ്സിലാക്കുന്നു...അതുകൊണ്ടു എന്റെ ഭാര്യ അനുഭവിക്കുന്ന മനോവേദന ഞാൻ മനസ്സിലാക്കുന്നു...എന്റെ മറ്റുള്ളവരോടുള്ള പെരുമാറ്റവും, മര്യാദയും, ആദരവും, എല്ലാം വൃത്തികെട്ട മനസ്സിന്റെ പുറം മോടിയാണെന്നു മനസ്സിലാക്കിയിട്ടാവും ഇന്നത്തെ വഴക്കിനുശേഷം ഭാര്യയോട് ഞാൻ പറഞ്ഞു നമുക്ക് ഒന്നിച്ചുള്ള ജീവിതം അവസാനിക്കാമെന്ന്....അതെ, അതാണെന്റെ തീരുമാനം....ഒരിക്കലും ഞാനൊരു നല്ല മകനോ, സഹോദരനോ ആയിരുന്നില്ല...ആയിരുന്നെങ്കിൽ കൂടെപ്പിറപ്പിനെയോ, ജനിപ്പിച്ച അച്ഛനെയോ കാലനുകൊടുക്കുമായിരുന്നില്ല....എന്റെ ആദ്യത്തെ തോൽവി! നല്ലൊരു ഭർത്താവോ, അച്ഛനോ അല്ല ഞാൻ എന്ന തിരിച്ചറിവ് ഒരുപാട് വേദനിപ്പിക്കുന്നു...താങ്ങാനാവുന്നില്ല...പിരിയാം എന്ന തീരുമാനം അങ്ങേയറ്റം നിസ്സംഗയായിട്ടായിരിക്കാം എന്റെ ഭാര്യ കേട്ടത്...അറിയില്ല...ഇനിയും എനിക്കവളെ മനസ്സിലാക്കാൻ പറ്റിയിട്ടില്ല...പിന്നെ, എന്റെ മകൾ......
കുട്ടിക്കാലം മുതലുള്ള ഈ നശിച്ച ഒറ്റപ്പെടൽ....എത്രത്തോളം മനം മടുപ്പിക്കുന്നതാണിതെന്ന്  അനുഭവിക്കുന്നവന് മാത്രമേ മനസ്സിലാവുകയുള്ളു...കളിക്കുന്നിടത്തും ക്ലാസിലും എന്നുവേണ്ട ഒട്ടുമിക്ക സ്ഥലങ്ങളിലും അതങ്ങനെയായിരുന്നു...ഇപ്പോൾ ഓഫീസിലും ചിലപ്പോൾ വീട്ടിലും... എന്റെ ഭാഷയും പ്രതികരണശേഷിയും മറ്റുള്ളവരിൽ പലപ്പോഴും അലോസരമുണ്ടാക്കുന്നു...ഇതിനെങ്ങനെ തടയിടണമെന്ന് അറിയില്ല...