രണ്ടാമൂഴം....
ഇതെനിക്കൊരു രണ്ടാമൂഴമാണ് ...ഈ ജീവിതം , അതിലെ കഴിഞ്ഞ കുറച്ചുനാളുകള്‍ എനിക്ക് ഔദാര്യം പോലെ വെച്ചുനീട്ടിയ ഒരു രണ്ടാമൂഴം...ജീവിതത്തിലൊരു രണ്ടാമൂഴം!...എന്റെ കുടുംബത്തിലൊരു രണ്ടാമൂഴം ...ഒരുനല്ല മകനാകാനുള്ള ഒരു രണ്ടാമൂഴം...ഒരു നല്ല ഭര്‍ത്താവാകാനുള്ള ഒരു രണ്ടാമൂഴം...എന്റെ ജീവിത സഖിക്ക് ഒരുനല്ല പ്രിയതമാനാകാനുള്ള, ഒരു നല്ല കാമുകനാകാനുള്ള ഒരു രണ്ടാമൂഴം...എന്റെ മകള്‍ക്ക് ഒരു നല്ല അച്ച്ചനാക്കാനുള്ള ഒരു രണ്ടാമൂഴം....
ഈ രണ്ടാമൂഴത്തില്‍ ഞാനെന്റെ വീടിനെ എന്റെ ചെറിയ സ്വര്‍ഗമെന്നു വിളിക്കുന്നു...പൂമുഖത്ത് എന്റെ കൊച്ചു മാലാഖകുഞ്ഞ് ഓടികളിക്കുന്ന ...എന്റെ അമ്മ എനിക്ക് വേണ്ടുവോളം സ്നേഹം വിളമ്പുന്ന...എന്റെ പ്രിയസഖിയുടെ പ്രണയ ചൂടുള്ള ...ഞാനെല്ലാം മറക്കുന്ന എന്റെ കൊച്ചു സ്വര്‍ഗം....