ജൂലായ് 12 ന് അമ്മയുടെ പിറന്നാളാണ്..പുതിയ വീട്ടിലെ ആദ്യത്തെ പിറന്നാളായതുകൊണ്ട് എനിക്ക് വീട്ടിൽ തന്നെ ആഘോഷിക്കണം എന്നായിരുന്നു...അമ്മക്ക് എന്തോ അതിനോട് യോജിപ്പ് തോന്നിയില്ല...ഓ...ഞാൻ മറന്നു, ജൂലായ് 13 എന്ന ദുരന്തത്തിന്റെ ഓർമ്മ എന്നെ വിട്ടു പിരിഞ്ഞുവോ?? പത്തുമാസം ചുമന്നു പ്രസവിച്ച ഇരുപത്തിനാലു വയസ്സുവരെ വളർത്തിയ മകളുടെ വേർപാട് അമ്മയെ വിട്ടുപിരിയില്ലല്ലോ...ആറുവർഷം തികയുന്നു... ജൂലായ് 11 വൈകുന്നേരം ബംഗളുരു നഗരത്തിലെ ഗതാഗത തിരക്കിൽ ഞാൻ റെയിൽവേ സ്റ്റേഷനിൽ എത്താനുള്ള തിടുക്കത്തിലായിരുന്നു...ട്രെയിൻ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ എത്താനുള്ള സമയമാകുന്നു...അമ്മക്കാണെങ്കിൽ മുൻപ് പലവട്ടം വന്നിട്ടുണ്ടെങ്കിലും ഇപ്പോളും സ്ഥലമൊന്നും അറിയില്ല...കക്ഷിക്ക് പണ്ടില്ലാത്ത ഒരു വെപ്രാളമാണ്, മാത്രമല്ല അകാരണമായ ഭയവും...ഗതാഗത കുരുക്കിലൂടെ തിക്കി തിരക്കി റെയിൽവേ സ്റ്റേഷനിൽ എത്തി...അപ്പോഴാണ് മനസ്സിലായത്, ക്യാബ് ഡ്രൈവർക്കു കൊടുക്കാൻ കയ്യിൽ പൈസയില്ല...ഓൺലൈൻ പയ്മെന്റ്റ് സിസ്റ്റം എല്ലാം ഡൌൺ ആയതുകൊണ്ട് അതും നിവൃത്തിയില്ല...ഇപ്പോൾ തന്നെ വൈകി, ട്രെയിൻ എത്തേണ്ട സമയവും കഴിഞ്ഞു...ഡ്രൈവറോട് ക്ഷമ ചോദിച്ചു ഞാൻ റെയിൽവേ സ്റ...
Posts
- Get link
- X
- Other Apps
ഇപ്പോഴും, കഴിഞ്ഞ ഒരു ചെറിയ...വലിയ സൗന്ദര്യപിണക്കത്തിന്റെ ആലസ്യത്തിലാണ് ഞാൻ.... ഒരുപാട് തിരിച്ചറിവുകളുടെ നടുവിൽ...കുറച്ചുനാളത്തേക്കെങ്കിലും എന്നെ വിട്ടുപിരിഞ്ഞവളെയും എന്റെ മകളെയും എത്രത്തോളം സ്നേഹിക്കുന്നു എന്ന് യഥാർത്ഥത്തിൽ തിരിച്ചറിഞ്ഞ...ആ തിരിച്ചറിവിന്റെ ആലസ്യം...ഒരു പക്ഷെ പഴയതിനേക്കാൾ സന്തോഷം നിറഞ്ഞ ജീവിതത്തെ അതെനിക്ക് സമ്മാനിച്ചുവെന്ന തോന്നൽ...ഒരു പക്ഷെ ഒരുപാട് കുറ്റപ്പെടുത്തലുകളും ഏറ്റുപറച്ചിലുകളും ഒരുപാട് മുറിപ്പാടുകൾ മനസ്സിൽ ശേഷിപ്പിച്ചെങ്കിലും ഇപ്പോൾ ഞാൻ സമാധാനിക്കുന്നു...ഞങ്ങൾ രണ്ടുപേരും പരസ്പരം എല്ലാം, മനസ്സിൽ തോന്നുന്ന നല്ലതും ചീത്തയും പങ്കുവെക്കാൻ തുടങ്ങി...പരസ്പരം പൊരുത്തപെടാനാവാത്ത പല കാര്യങ്ങളും തമ്മിൽ മണിക്കൂറുകളോളം സംസാരിക്കാൻ തുടങ്ങി... എന്തൊക്കെയായാലും ഇതിനൊരു മറുപുറം കൂടിയുണ്ട്...ഒരിക്കലും ഞാൻ ചെയ്‌യാത്ത, മനസ്സിൽ പോലും വിചാരിക്കാത്ത പല വൃത്തികെട്ട കുറ്റപ്പെടുത്തലുകളും മുറിവേല്പിക്കലും എനിക്ക് ഏറ്റുവാങ്ങേണ്ടിവന്നു...അതെന്തൊക്കെയാണെന്നും ആരൊക്കെയാണെന്നും കൃത്യമായ ബോധം എനിക്കെന്നും എന്റെയുള്ളിൽ അവശേഷിക്കും...എന്റെ മരണം വരെ....അതെന്റെ അഭിമാനത്തെ ചോദ്യം ചെയ്യാൻ പോന്നവ...
രണ്ടാമൂഴം....
- Get link
- X
- Other Apps
ഇതെനിക്കൊരു രണ്ടാമൂഴമാണ് ...ഈ ജീവിതം , അതിലെ കഴിഞ്ഞ കുറച്ചുനാളുകള്‍ എനിക്ക് ഔദാര്യം പോലെ വെച്ചുനീട്ടിയ ഒരു രണ്ടാമൂഴം...ജീവിതത്തിലൊരു രണ്ടാമൂഴം!...എന്റെ കുടുംബത്തിലൊരു രണ്ടാമൂഴം ...ഒരുനല്ല മകനാകാനുള്ള ഒരു രണ്ടാമൂഴം...ഒരു നല്ല ഭര്‍ത്താവാകാനുള്ള ഒരു രണ്ടാമൂഴം...എന്റെ ജീവിത സഖിക്ക് ഒരുനല്ല പ്രിയതമാനാകാനുള്ള, ഒരു നല്ല കാമുകനാകാനുള്ള ഒരു രണ്ടാമൂഴം...എന്റെ മകള്‍ക്ക് ഒരു നല്ല അച്ച്ചനാക്കാനുള്ള ഒരു രണ്ടാമൂഴം.... ഈ രണ്ടാമൂഴത്തില്‍ ഞാനെന്റെ വീടിനെ എന്റെ ചെറിയ സ്വര്‍ഗമെന്നു വിളിക്കുന്നു...പൂമുഖത്ത് എന്റെ കൊച്ചു മാലാഖകുഞ്ഞ് ഓടികളിക്കുന്ന ...എന്റെ അമ്മ എനിക്ക് വേണ്ടുവോളം സ്നേഹം വിളമ്പുന്ന...എന്റെ പ്രിയസഖിയുടെ പ്രണയ ചൂടുള്ള ...ഞാനെല്ലാം മറക്കുന്ന എന്റെ കൊച്ചു സ്വര്‍ഗം....
- Get link
- X
- Other Apps
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം തിരികെ ബാംഗ്ലൂരിലേക്ക്...എന്റെ തിരക്കേറിയ ഓഫീസിലേക്ക്...എന്റെ ഏതു മടുപ്പും ഹൈലി ടെക്‌നിക്കലായ പ്രശ്നങ്ങളുടെ നടുവിൽ അലിയിച്ചുകളഞ്ഞിട്ടുള്ള എന്റെ തിരക്കേറിയ ഓഫീസിലേക്ക് ... എന്നത്തേയും പോലെ എനിക്ക് ജോലിക്കാര്യങ്ങളിൽ ശ്രദ്ധിക്കാനാവുന്നില്ല...അമ്മയെ നാട്ടിൽ ഒറ്റക്കാക്കിപ്പോന്ന വിഷമമോ അതോ എന്റെ ധൗര്ബല്യങ്ങൾ എന്റെ ഭാര്യയും മകളുമാണെന്നു തിരിച്ചറിവ് മുതലെടുത്തു എന്നിൽ നിന്നകന്നു കഴിയുന്ന എന്റെ ഭാര്യയോ...എനിക്കറിയില്ല...എന്റെ മകളെ ഞാൻ കണ്ടിട്ട് ഒരു മാസത്തിലേറെയാകുന്നു...അവളുടെ ശബ്ദം കേൾക്കാൻ മറ്റുള്ളവരുടെ അനുവാദത്തിനു കത്ത് നിൽക്കേണ്ട അവസ്ഥയുടെ ഭീകരത അതെത്ര വിരൂപമാന്നെന്നു ഞാൻ തിരിച്ചറിയുന്നു...മാറിയ നെഞ്ചുവേദന എനിയ്ക്കു പിന്നെയും അനുഭവപ്പെടുന്നുണ്ടോ...എന്റെ തോന്നലായിരിക്കാം...പക്ഷെ ഈ നശിച്ച തോന്നലുപോലും എനിക്ക് താങ്ങാവുന്നതിലപ്പുറമാണ്....എപ്പോഴോ തോന്നിയ ദേഷ്യമോ നിരാശയോ എന്നെ താഴെ പറഞ്ഞ വാക്കുകൾ ഫേസ്ബുക് സ്റ്റാറ്റസ് മെസ്സേജിൽ കുത്തിക്കുറിപ്പിച്ചു.... If we have any delicacies or soft corners towards someone (may be family, may be friends) which...