ഒരു ചെറിയ ഇടവേളയ്ക്കു ശേഷം തിരികെ ബാംഗ്ലൂരിലേക്ക്...എന്റെ തിരക്കേറിയ ഓഫീസിലേക്ക്...എന്റെ ഏതു മടുപ്പും ഹൈലി ടെക്‌നിക്കലായ പ്രശ്നങ്ങളുടെ നടുവിൽ അലിയിച്ചുകളഞ്ഞിട്ടുള്ള എന്റെ തിരക്കേറിയ ഓഫീസിലേക്ക് ... എന്നത്തേയും പോലെ എനിക്ക് ജോലിക്കാര്യങ്ങളിൽ ശ്രദ്ധിക്കാനാവുന്നില്ല...അമ്മയെ നാട്ടിൽ ഒറ്റക്കാക്കിപ്പോന്ന വിഷമമോ അതോ എന്റെ ധൗര്ബല്യങ്ങൾ എന്റെ ഭാര്യയും മകളുമാണെന്നു തിരിച്ചറിവ് മുതലെടുത്തു എന്നിൽ നിന്നകന്നു കഴിയുന്ന എന്റെ ഭാര്യയോ...എനിക്കറിയില്ല...എന്റെ മകളെ ഞാൻ കണ്ടിട്ട് ഒരു മാസത്തിലേറെയാകുന്നു...അവളുടെ ശബ്ദം കേൾക്കാൻ മറ്റുള്ളവരുടെ അനുവാദത്തിനു കത്ത് നിൽക്കേണ്ട അവസ്ഥയുടെ ഭീകരത അതെത്ര വിരൂപമാന്നെന്നു ഞാൻ തിരിച്ചറിയുന്നു...മാറിയ നെഞ്ചുവേദന എനിയ്ക്കു പിന്നെയും അനുഭവപ്പെടുന്നുണ്ടോ...എന്റെ തോന്നലായിരിക്കാം...പക്ഷെ ഈ നശിച്ച തോന്നലുപോലും എനിക്ക് താങ്ങാവുന്നതിലപ്പുറമാണ്....എപ്പോഴോ തോന്നിയ ദേഷ്യമോ നിരാശയോ എന്നെ താഴെ പറഞ്ഞ വാക്കുകൾ ഫേസ്ബുക് സ്റ്റാറ്റസ് മെസ്സേജിൽ കുത്തിക്കുറിപ്പിച്ചു....
If we have any delicacies or soft corners towards someone (may be family, may be friends) which you think you cannot live without...if they do take advantage of it...let them be lost...I would say "F*** Off Rascals" to those people...and life would go on...if I have a hand which is infected with cancer which endangers my life, I would be more than happy enough to cut it off and live my life....
അറിയില്ല...അർഥം അറിഞ്ഞോ അറിയാതെയോ ആരൊക്കെയോ ലൈകും കമെന്റും തന്നുകൊണ്ടേയിരിക്കുന്നു...പഴയ അന്തർമുഖനായ ആ ചെറുപ്പക്കാരനായി ഞാൻ മാറുകയാണോ...എനിക്കറിയില്ല...മുകളിലെ വാക്കുകളിൽ ഞാൻ കുത്തിക്കുറിച്ച ആ കാൻസർ എന്തായിരുന്നു...ക്യാന്സറാണെങ്കില്പോലും വെട്ടിമാറ്റാൻ കഴിയാത്തവിധം എന്നെ അത് ബാധിച്ചിരിക്കുന്നു...മനം മടുപ്പിച്ചാലും എനിക്ക് ജീവിതകാലം മുഴുവൻ കൊണ്ടുനടക്കാനിഷ്ടം...അത് കളയേണ്ട ഗതികേടുണ്ടായാൽ അതെന്റെ മരണത്തോടെ മാത്രം ...അതെന്നെ കാർന്നുതിന്നലും അതിനെ ഞാൻ സ്നേഹിക്കുന്നു...ഒരുപക്ഷെ എന്നെക്കാളധികം ഞാൻ സ്നേഹിക്കുന്നു...
എന്നെ പിരിഞ്ഞ എന്റെ പ്രിയപെട്ടവരെ നിങ്ങളെ ഞാൻ എന്റെ ജീവനെക്കാളധികം സ്നേഹിക്കുന്നു...ഒരു പുതിയ സിനിമ റിവ്യൂവിൽ എന്റെ പ്രിയപ്പെട്ട സുഹൃത്ത് ഫിജോ ജോസഫ് ഇന്നെഴുതിയപോലെ...."മടുപ്പിക്കുന്നതാണ് കുടുംബം...കൊതിപ്പിക്കുന്നതാണ് കുടുംബം"