വിവര സാങ്കേതിക
വിദ്യയുമായി ബന്ധപ്പെട്ട
ജോലിയായതുകൊണ്ട് "എഴുത്ത് " എന്ന ശീലം കുറച്ചുകാലമായി
ഇല്ലായിരുന്നു . ജോലി ഉപേക്ഷിച്ചതിനുശേഷം വീണ്ടും പഴയ
നല്ല ശീലങ്ങളെല്ലാം പൊടിതട്ടിയെടുക്കാൻ തുടങ്ങിയിരിക്കുന്നു....പ്രത്യേകിച്ച് എഴുത്തെന്ന ശീലം....
പക്ഷെ
എഴുതുന്നത് ഗാര്മെന്റ്സ് ഫാക്ടറിയിലെ ദൈനംദിന കണക്കുകളും ചില്ലറ-മൊത്ത വ്യാപാരങ്ങൾ എങ്ങിനെ തുടങ്ങണം എന്ന പദ്ധധികളാണെന്നുമാത്രം.
ഈ എഴുത്തിൽ എനിക്ക് എന്റെ സഹായി എന്റെ പഴയ, എനിക്കേറ്റവും പ്രിയപ്പെട്ട ഷിഫർ
പേന...കുറഞ്ഞത് ഒരു നൂറുവർഷം
കാണും ഇതിന് ...ഞാൻ ഇതുപയോഗിക്കുന്ന മൂനാം
തലമുറ...
ഒരുപക്ഷെ
കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കിൽ എന്ന് ഞാൻ
ആഗ്രഹിച്ച , എന്റെ അമ്മയുടെയും അച്ഛന്റെയും വാക്കുകളിലൂടെ മാത്രം ഞാൻ അറിഞ്ഞ എന്റെ
"അച്ഛച്ഛന്റെ"
(എന്റെ ജനനതിന് ആറുമാസം മുൻപേ മരണപെട്ടു) പേന....
I Like this....No....more than just "Like", I
"love" this one....
