പുനര്‍ജ്ജന്മം

ഇതെനിക്ക് ഒരു രണ്ടാം ജന്മമാണ്...വീണ്ടും ഉറക്കമില്ലാത്ത ഒരു പുനര്‍ജ്ജന്മം...കടങ്ങളില്ല...പക്ഷെ ഒരുപാട് കടപ്പാടുകള്‍ മാത്രം...എന്റെ കുഞ്ഞനുജത്തിയെപോലെ കഷ്ടപെടുന്ന ഒരുപാട് വൃക്ക രോഗികളായ കുട്ടികള്‍ക്കുവേണ്ടി  എന്തെന്ഗിലുമൊക്കെ  എനിക്ക് ചെയ്യണം ....

പല രാത്രികളിലും എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല...കണ്ണടക്കുമ്പോള്‍ എന്റെ പോന്നുപെങ്ങളുടെ പ്രജ്ഞയറ്റ മുഖം ഞാന്‍ ഓര്‍ക്കുന്നു ...തുറിച്ച, കരഞ്ഞു കലങ്ങിയ...പേടിപെടുത്തുന്ന കണ്ണുകള്‍...... ................
അവ മറ്റെന്നത്തെയും പോലെ സുന്ദരമായിരുന്നില്ല ...അവളുടെ ചെറിയ കൈ വിരലുകളാല്‍ ബെട്ഷീടില്‍ അപ്പോഴും മുറുകെ പിടിച്ചിരുന്നു...എന്നും എന്നില്‍ കൌതുകമുണ്ടാക്കിയിരുന്ന ആ ചെറിയ കൈ വിരലുകള്‍... .......ഞാന്‍ കരഞ്ഞില്ല...തണുത്തു  മരവിച്ച ഐസീയുവിലെ മനസുമടുപ്പിക്കുന്ന നിശബ്ധത എനിക്ക് അസഹനീയമായിരുന്നു...പുറത്തു പ്രാര്‍ത്ഥനയോടെ, പുറത്തിറങ്ങുന്ന എന്നെയും കാത്തിരിക്കുന്ന എന്റെ അമ്മ...ആ നിമിഷം എന്റെ ജീവിതവും അവസാനിക്കട്ടെ എന്ന് തോന്നിപ്പോയി...പുറത്തിറങ്ങി, അവള്‍ക്ക് ഒന്നും സംഭവിച്ചില്ലെന്ന ആശ്വാസവാക്കുകള്‍ അമ്മക്ക് നല്‍കി എങ്ങോട്ടെന്നില്ലാതെ നടന്നു...
അപ്പോഴും അടുത്ത ദിവസം മരണം സ്ഥിരീകരിക്കുമെന്ന ചര്‍ച്ചകളും എവിടെ ശവദാഹം എവിടെ  നടത്തണമെന്ന ചര്‍ച്ചകളും ബന്ധുക്കളുടെ വക പുരോഗമിക്കുകയാണ്...ഞാന്‍ ഒന്നും ശ്രദ്ധിച്ചില്ല ....

ഇടയ്ക്കു അറിയുന്നതും അറിയാത്തതുമായ പരിചയക്കാര്‍ വന്നും  പോയും ഇരുന്നു ...ആശ്വാസവാക്കുകളും സഹതാപവും മാത്രം  ബാക്കിയായി ...ആശ്വസിപ്പിക്കുന്ന വിടടികല്ക് അറിയില്ലല്ലോ വളര്‍ത്തി വലുതാക്കിയവന്റെ ദണ്ണം.... അപ്പോഴും ഞാന്‍ പ്രതീക്ഷ കൈവിട്ടിരുന്നില്ല...കഥകളില്‍ കേട്ടിട്ടുള്ള ഒരുപാട് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച എന്റെ കാവിലമ്മ എന്നെ കൈവിടില്ല  എന്ന വിശ്വാസം....ഉറക്കെ കരയാനുള്ള അവകാശം പോലും എനിക്ക് നിഷേധിക്കപെട്ടിരുന്നോ??? എനിക്കറിയില്ല...

Popular posts from this blog