ഈ കോവിഡ് കാലം പലർക്കും ഒരുപാട് ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും സമ്മാനിച്ചപ്പോൾ എനിക്ക് സന്തോഷിക്കാനുള്ള ചെറിയൊരുവക ലഭിച്ചിരിക്കുന്നു...
മൂന്നുവർഷം മുൻപ് എന്റെ മകളെ പ്രീ-കെജിയിൽ ചേർക്കുമ്പോൾ ഒരുപാട് സന്തോഷിച്ചിരുന്നു...മകളുടെ സ്കൂളിലെ ആദ്യദിനത്തിനു സെൽഫിഎല്ലാം സോഷ്യൽ നെറ്വർക്കിലൊക്കെ പോസ്റ്റ് ചെയ്യുന്ന തിടുക്കത്തിലായിരുന്നു...ദിവസവും ഭാര്യ അവളെ സ്കൂളിൽ കൊണ്ടുവിടും, തിരിച്ചു ഉച്ചക്ക് വിളിച്ചുകൊണ്ടുവരും....
ആ സന്തോഷമൊക്കെ അവസാനിക്കാൻ വെറും ഒരു വർഷമേ വേണ്ടിവന്നുള്ളു....സ്കൂളിൽ നിന്നും മകളുടെ ബിഹേവിയറൽ പ്രശ്നങ്ങളെക്കുറിച്ചും മറ്റുമുള്ള റിപ്പോർട്ട് കിട്ടുന്നതുവരെ....ആ ദിവസം ഞാൻ ഓർക്കുന്നു. ഓഫീസിൽ നിന്നും മടങ്ങി വന്നയെന്നെ വരവേറ്റത് ഭാര്യയുടെ വാടിത്തളർന്ന വിഷമിച്ച മുഖമായിരുന്നു...എന്തെന്നന്വേഷിച്ച എനിക്ക് അവൾ വെച്ചുനീട്ടിയത് സ്കൂളിൽ നിന്നുള്ള റിപ്പോർട്ട് ആണ്...എന്റെ കൂടെപ്പിറപ്പ് ഉയിർവെടിഞ്ഞതിനുശേഷം ഞാൻ ഏറ്റവും വിഷമിച്ച ദിവസം....
അതിനു ശേഷം കുട്ടിയുമായി ചൈൽഡ് സൈക്കോളജിസ്റ്റിന്റെയടുത്തും ചൈൽഡ് ന്യൂറോളജിറ്റിന്റെയടുത്തുമെല്ലാം എത്രകയറിയിറങ്ങിയെന്ന് ഒരുപിടിയുമില്ല...ഒരുപാട് അലച്ചിലിനുശേഷം മനസ്സിലാക്കി എന്റെ മകൾക്ക് ഓട്ടിസം എന്ന ഞങ്ങൾക്ക് കേട്ടുകേൾവി മാത്രമുള്ള അവസ്ഥായാണെന്ന്...വ്യക്തമായി പറഞ്ഞാൽ ഡിഫറെന്റലി abled എന്നൊക്കെ കേട്ടിട്ടില്ലേ , അത്..."aspergers syndrome" ...അതിനെ എങ്ങിനെ നേരിടണം എന്നറിയില്ലായിരുന്നു....she is bold, intelligent, and extraordinary. പക്ഷെ വളർത്തി പഠിപ്പിച്ചു സ്വന്തം കാലിൽ നിൽക്കാനെങ്കിലും പ്രാപ്തയാക്കുക എന്നത് ഒരു ചോദ്യചിഹ്നം പോലെ മുന്നിൽ നിൽക്കുന്നു....
ഇപ്പോൾ കഴിഞ്ഞ രണ്ടുവര്ഷത്തിലേറെയായി സ്പീച് തെറാപ്പി , ഓക്ക്യൂപ്പേഷണൽ തെറാപ്പി ഇവയെല്ലാം ആയി മുൻപോട്ടു പോകുന്നു...കുട്ടിയോട് എങ്ങിനെ ഇടപെടെണമെന്ന് എനിക്ക് യാതൊരു നിശ്ചയമില്ലായിരുന്നു ഈ കോവിഡ് കാലത്തെ ലോക്ക് ഡൌൺ വരെ...ഇപ്പോൾ ഇംഗ്ലീഷിൽ മാത്രം മിതമായി സംസാരിച്ചിരുന്ന എന്റെ മകൾ മലയാളത്തിൽ ചെറുതായെങ്കിലും സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു...
ഏറ്റവും നന്ദിയുള്ളത് എന്റെ ഭാര്യയോടാണ്. സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാതെ ഇരുപത്തിനാലുമണിക്കൂറും മക്കൾക്കുവേണ്ടി ജീവിക്കുന്ന അവളുടെ 'അമ്മ...
ഇത് പൊട്ടാത്ത പളുങ്കുപാത്രം പോലെ ഞാൻ സൂക്ഷിക്കുന്ന എന്റെ കുടുംബം...ഒരിക്കൽ കൈവിട്ടുപോയ എനിക്ക് തിരിച്ചുകിട്ടിയ എന്റെ കുടുംബം...എന്റെ ഏറ്റവും മനോഹരമായ സന്തോഷം നിറഞ്ഞൊരുലോകം...