Posts

Showing posts from August, 2017
ജൂലായ് 13, ഒരു തീരുവണ്ണാമല യാത്ര… വീണ്ടും ഒരു ജൂലായ് 13…ഇത്തവണ 'അമ്മ ഞങ്ങൾക്കൊപ്പം ബാംഗ്ലൂരിൽ ഉണ്ട്. കഴിഞ്ഞ പ്രാവശ്യം എഴുതിയപ്പോൾ പറഞ്ഞപോലെ ജൂലായ് 12 അമ്മയുടെ പിറന്നാളായിരുന്നു…അന്ന് പതിവിൽ നിന്നു വിപരീതമായി ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി വീട്ടിൽ വന്നു. ആ സമയത്തേക്ക് 'അമ്മ ചോറും കറികളും തയ്യാറാക്കി വെച്ചിരുന്നു.സൗമ്യ പൊന്നുവിനെ സ്കൂളിൽ നിന്നും കൂട്ടാൻ പോയിരിക്കുന്നു. ആ സമയത്തേക്ക് അവളും തിരിച്ചു വന്നു. ഒരുമിച്ചു ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചു. അപ്പോഴേക്കും യാത്രത്തിരിക്കാൻ സമയമായി. ഓ…അതു മറന്നു…ഞങ്ങൾ ഒരു തിരുവണ്ണാമല യാത്ര തീരുമാനിച്ചിരുന്നു. സൗമ്യ കുറച്ചേറെ കാലമായി പറയുന്നു, ഇപ്പോഴാണ് സമായമായത്. എന്റെ ഉദ്ദേശ്യം മറ്റൊന്നായിരുന്നു. കഴിഞ്ഞ ആറുവർഷമായി ഒരു ദുഃസ്വപ്നം ആയിരുന്ന ജൂലായ് 13 ന്റെ എഫക്ട് ഒന്നു കുറക്കുക…പ്രത്യേകിച്ചു അമ്മയിൽ… ബുക് ചെയ്ത ബസ് പുറപ്പെടുന്നത് ഖലാസിപ്പാളയത്തു നിന്നാണ്…അവർ അറിയിച്ചത് മറ്റൊരു സ്റ്റോപ്പും ഇല്ലെന്നാണ്. അതുകൊണ്ടു ബാംഗ്ലൂര് നഗരത്തിലെ ഈ മനം മടുപ്പിക്കുന്ന ട്രാഫിക്കിൽ ആവിടെയെത്തണം. വീട്ടിൽ നിന്നിറങ്ങി ഒരു ഉബർ ക്യാബ് ബുക് ചെയ്തു. അതിൽ കയറി യാത്ര തുടങ്ങി. ഡ്...
ഭാഗം 1 - സാഗർ ഹോസ്പിറ്റൽ, ബന്നാർഘട്ട റോഡ്, സമയം ഒരുമണി... ആശുപത്രിയെ പറ്റിയോർക്കുമ്പോൾ രണ്ടുകാര്യങ്ങളാണ് മനസ്സിൽ ഓടിയെത്തുന്നത്...ഒന്ന് ആറുവര്ഷംമുമ്പ് നടന്ന രണ്ടു മരണങ്ങളും, മറ്റൊന്ന് മൂന്ന് വര്ഷം മുൻപത്തെ ഒരു ജനനവും... ഡോക്ടറുടെ പരിശോധനാമുറിക്കു പുറത്തു ഊഴവും കാത്തിരിക്കുന്നു...ചുറ്റും ഒരുപാടാളുകളുണ്ട്...പല ഭാഷയും വേഷവും ഉള്ളവർ ...ചിലർ തളർന്നോടിഞ്ഞിരിക്കുന്നു...മറ്റുചിലർ ഡോക്ടറുടെ മുറിയുടെ വാതിലിലേക്ക് നോക്കി അക്ഷമരായിരിക്കുന്നു...നല്ല വസ്ത്രം ധരിച്ചവരാണ് ഭൂരിഭാഗം. കൂട്ടത്തിൽ മുഴിഞ്ഞവസ്ത്രം ധരിച്ച വൃദ്ധരും ചെക്കറുപ്പക്കാരും ഉണ്ട്. ഇടയിൽ അല്പവസ്ത്രധാരികളായ ചില ഉത്തരേന്ത്യൻ ചെറുപ്പകാരികളും. അടുത്തിരിക്കുന്ന ഒരു ചെറുപ്പക്കാരനെ ഞാൻ ശ്രദ്ധിക്കുകയായിരുന്നു...കസേരയിൽ രണ്ടുകാലും കയറ്റിവെച്ചു പാതി മയക്കത്തിലാണ് പുള്ളി. കണ്ടാലറിയാം പനിക്കേസാണെന്ന്. തളർന്നോടിഞ്ഞ ആ ചെറുപ്പകാരൻ ഓരോ രോഗിയും പുറത്തിറങ്ങുമ്പോഴും അകത്തുകേറുമ്പോഴും അവരെ നോക്കി എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു. മുഷിഞ്ഞ പഴയ സ്റ്റൈലിലുള്ള പാന്റും ഷർട്ടും പിന്നെ ഒരു തേഞ്ഞ ചെരുപ്പുമാണ് വേഷം...ഞാൻ എന്നെയും ആ ചെറുപ്പകാരനെയും താരതമ്യം...