ഒട്ടും പൈങ്കിളി അല്ലാത്ത ഒരു ചെറുപ്പക്കാരന്‍....അല്ല...പറയാതിരിക്കാന്‍ വയ്യ...കുറച്ചു പൈങ്കിളി ആയിരുന്നു...അടുത്ത് പരിചയമുള്ള ഒന്ന് രണ്ടു പെണ്‍കുട്ടികളോട് മാത്രം....ഇഷ്ടം തോന്നിയിരുന്നു അവരില്‍ ഒരാളോട്....തുറന്നു പറഞ്ഞിട്ടില്ല...ധൈര്യം ഇല്ലാത്തതുകൊണ്ടല്ല...എന്റെ കുടുംബം, ചുറ്റുപാട് , ജീവിതസാഹചര്യങ്ങള്‍ അങ്ങനെയായിരുന്നു...പക്ക്വമായതെന്ത്, അപക്വമായതെന്ത് എന്ന് ചിന്തിച്ചു...അതെന്നെ ഇതൊന്നും ഈ പ്രായത്തില്‍ വേണ്ട എന്ന് തീരുമാനമെടുപ്പിച്ചു....

അതെ ...എല്ലാ ആള്‍ക്കൂട്ടത്തിലും പിന്നെടോരുപാട് കാലം ആ മുഖം തിരഞ്ഞു...കണ്ടെത്തിയില്ല....

ശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍...ചെറിയ ജോലിയുമായി കുടുംബത്തില്‍ നിന്നകന്നു മാറി ദൂരെ ഒരു നഗരത്തില്‍ താമസം...ആദ്യമായി ഗ്രിഹാതുരത്വം തോന്നിയ കാലം...അമ്മയെ അച്ഛനെ അനുജത്തിയെ ഒരുപാട് മിസ്സ്‌ ചെയ്ത സമയം....സ്വന്തമായി ജോലിചെയ്തു സംബാധിക്കാന്‍ തുടങ്ങിയ സമയത്ത് പ്രശ്നങ്ങള്‍  ഓരോന്നായി കടന്നുവരാന്‍ തുടങ്ങി....പിന്നെയുള്ള ജീവിതത്തിന്റെ കുറെ നാളുകള്‍ അവയില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു....പറ്റിയില്ല...എവിടെയൊക്കെ പോയി അവിടെയെല്ലാം പ്രശ്നങ്ങള്‍ പിന്തുടര്‍ന്നു...പിന്നീട ഒരുപാട് കാലം  അവ എന്റെ സന്തത സഹചാരികളായിരുന്നു...ഞാനും എന്റെ പ്രശ്നങ്ങളും...
ഞാന്‍ നിങ്ങളെ മുഷിപ്പിക്കുന്നു അല്ലെ....അറിയാം...ചെറുപ്പം മുതലേ ആരെയും മുഷിപ്പിക്കുന്ന ഒരു പ്രകൃതം, അതാണ്‌ ഞാന്‍...അത് മനസ്സിലാക്കുമ്പോള്‍ എല്ലാവരില്‍ നിന്നും എല്ലാത്തില്‍ നിന്നും ഉള്‍വലിഞ്ഞു  ഞാന്‍ എന്റെതായൊരു ലോകത്തായിരുന്നു....പ്രശ്നങ്ങള്‍ എന്നെ വിട്ടുപിരിഞ്ഞപ്പോള്‍ എന്റെ കുടുംബത്തിന്റെ പകുതിയേ അവ സ്വന്തമാക്കിയിരുന്നു...സഹിക്കാന്‍ പറ്റവുന്നതിനുമതീതം....ആത്മഹത്യയെപ്പോലും പറ്റി ചിന്തിക്കുന്ന സമയം...അതില്‍ നിന്നും എന്നെ തടഞ്ഞത് മുന്‍പ് ഞാന്‍ പറഞ്ഞ എന്റെ കുടുംബത്തിന്റെ ആ മറ്റേ പകുതി , എന്റെ അമ്മ....അവര്‍ക്കുവേണ്ടി ജീവിച്ചു...

പിന്നീട അമ്മ കണ്ടെത്തിയ , ഈ പുതിയ നഗരത്തില്‍ ജനിച്ചുവളര്‍ന്ന ഒരു പെണ്‍കുട്ടി ജീവിതതില്ലേക്ക് കടന്നു വന്നു .....വിവാഹ ജീവിതത്തിന്റെ ആദ്യ നാളുകള്‍ പലപ്പോഴും സംഭവിക്കാവുന്ന പൊരുത്തക്കേടുകളും സൌന്ധര്യപിനക്കങ്ങളും...ചിലപ്പോള്‍ അതിനുമതീതമായ പ്രശ്നങ്ങള്‍...

എപ്പോഴാണെന്നറിയില്ല...എനിക്ക് നഷ്ടപെട്ട എന്റെ അനുജതിക്കുപകരം ഒരു മകള്‍ വേണമെന്ന് തോന്നി ...ഭാര്യക്ക് ആദ്യം അതിനോട് യോജിക്കാന്‍ ആയില്ല...കുറഞ്ഞത് ഒരുവര്‍ഷമെങ്കിലും കഴിയട്ടെ എന്നായിരുന്നു മറുപടി....പിന്നീട് അവള്‍ എന്നെ മനസ്സിലാക്കിയിട്ടയിരിക്കാം എതിര്‍ത്തില്ല....ഞങ്ങള്‍ ഞങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചു...അവളുടെ കയ്യില്‍ അവളുടെ നെഞ്ചോടു ചേര്‍ന്ന് എന്റെ കുഞ്ഞുമകള്‍....

Popular posts from this blog