House shifting
ബാംഗ്ലൂര്‍ ഇലക്ട്രോണിക് സിറ്റിയിലെ, ദോട
തോഗുരിലെ പുതിയ ഒറ്റ മുറി വാടക വീട്ടിലേക്കു മാറിയിട്ട് ഇന്ന് ഇരുപതു ദിവസം
കഴിഞ്ഞു.
പഴയ വീടിനെ അപേക്ഷിച്ചു കുറച്ചു ചെറുതാണ്
പുതിയത്. എന്നാലും പഴയ വീട്ടിലെ ആ മൂടികെട്ടിയ അന്തരീക്ഷം ഇവിടെയില്ല. നിറയെ
കാറ്റും വെളിച്ചവുമുള്ള, റോസ് നിരത്തിലെ ചുവുകളുള്ള ഒരു ചെറിയ വീട്.
കൊടുങ്ങല്ലൂരിലെ സ്വന്തം വീട്ടിലെ എന്റെ ആ പഴയ,
ചെറിയ, സന്തുഷ്ട കുടുംബം ഇന്ന് വെറും ഒരു ഓര്മ മാത്രം, രണ്ടു കുടുംബാംഗങ്ങളും.
ശേഷിക്കുന്നത് എന്നെമാത്രം ജീവനായി കാണുന്ന എന്റെ
അമ്മ മാത്രം...പിന്നെ ഞാനും എന്റെ യാന്ത്രികമായ, വിരസമായ ജീവിതവും.
ജീവിതം ഒരുപാട് വര്‍ഷങ്ങള്‍ ജീവിച്ചുമതിയായി
എന്ന് ഞ ചിലപ്പോള്‍ ചിന്തിച്ചുപ്കുന്നു...ചിലപ്പോള്‍ ഒരു പാട് ജീവിക്കണം എന്ന്
തോന്നും.
ഭാവി എന്ത്,ഇനി എങ്ങിനെ എന്ന് ഒരു
രൂപവുമില്ല...വരുന്നതെന്തോ അതിനെ വരും പോലെ കാണാം എന്ന് ഉള്ളില്‍നിന്നും ആരോ
പറയുന്ന പോലെ....