അഞ്ചുകൊല്ലം കൊണ്ട് കണ്ട ഒരു മധുരമനോഹര തുടരസ്വപ്നമാണെന്റെ കുടുംബ ജീവിതം. ഇടക്കിടെയുള്ള ഇണക്കങ്ങളും പിണക്കങ്ങളും സങ്കടങ്ങളും അതിനപ്പുറം ചില ഭയങ്കരമായ വഴക്കുകളും...പ്രശനം ഭാര്യക്കല്ല, ഭർത്താവിനാണ്...എനിക്ക്....എന്റെ സ്വഭാവം എത്രത്തോളം ദുഷിച്ചതാണെന്ന് ഞാൻ മനസ്സിലാക്കുന്നു...അതുകൊണ്ടു എന്റെ ഭാര്യ അനുഭവിക്കുന്ന മനോവേദന ഞാൻ മനസ്സിലാക്കുന്നു...എന്റെ മറ്റുള്ളവരോടുള്ള പെരുമാറ്റവും, മര്യാദയും, ആദരവും, എല്ലാം വൃത്തികെട്ട മനസ്സിന്റെ പുറം മോടിയാണെന്നു മനസ്സിലാക്കിയിട്ടാവും ഇന്നത്തെ വഴക്കിനുശേഷം ഭാര്യയോട് ഞാൻ പറഞ്ഞു നമുക്ക് ഒന്നിച്ചുള്ള ജീവിതം അവസാനിക്കാമെന്ന്....അതെ, അതാണെന്റെ തീരുമാനം....ഒരിക്കലും ഞാനൊരു നല്ല മകനോ, സഹോദരനോ ആയിരുന്നില്ല...ആയിരുന്നെങ്കിൽ കൂടെപ്പിറപ്പിനെയോ, ജനിപ്പിച്ച അച്ഛനെയോ കാലനുകൊടുക്കുമായിരുന്നില്ല....എന്റെ ആദ്യത്തെ തോൽവി! നല്ലൊരു ഭർത്താവോ, അച്ഛനോ അല്ല ഞാൻ എന്ന തിരിച്ചറിവ് ഒരുപാട് വേദനിപ്പിക്കുന്നു...താങ്ങാനാവുന്നില്ല...പിരിയാം എന്ന തീരുമാനം അങ്ങേയറ്റം നിസ്സംഗയായിട്ടായിരിക്കാം എന്റെ ഭാര്യ കേട്ടത്...അറിയില്ല...ഇനിയും എനിക്കവളെ മനസ്സിലാക്കാൻ പറ്റിയിട്ടില്ല...പിന്നെ, എന്റെ മകൾ......