Till this moment I was living mylife as a fool's errand...Now itself i take decissions to change my life as a wise,useful one to my family and friends....
My new work environment is good. No much tensions...greatest thing is, I am not taking anything official to my sweet home...I leave all the "Official" at office...unlike the past, logging out on time and rest of the day to my family. Home is much sweet...no...sweetest now a days...because I have my special ones waiting for me there returning home after office and me too, eager to see my dear ones...my loving wife, my dear Mom and my sweet, cute and most beautiful...yes...none other than my little Sreenidhi (I call her "Bhadra"...my little sister's (no more) favorite name).... My home...my sweet home.... Tomorrow I am getting my nose surgery done at Apollo hospital. Now a days I suffer a lot...previously also, for several years I am suffering due to the same breathing issues, and as every one knows I cared "a little" about myself....Now I realize...I have to care for myself, my health for my family...for which I live and I have ever done that till ...
ഇതെനിക്ക് ഒരു രണ്ടാം ജന്മമാണ്...വീണ്ടും ഉറക്കമില്ലാത്ത ഒരു പുനര്‍ജ്ജന്മം...കടങ്ങളില്ല...പക്ഷെ ഒരുപാട് കടപ്പാടുകള്‍ മാത്രം...എന്റെ കുഞ്ഞനുജത്തിയെപോലെ കഷ്ടപെടുന്ന ഒരുപാട് വൃക്ക രോഗികളായ കുട്ടികള്‍ക്കുവേണ്ടി എന്തെന്ഗിലുമൊക്കെ എനിക്ക് ചെയ്യണം .... പല രാത്രികളിലും എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല...കണ്ണടക്കുമ്പോള്‍ എന്റെ പോന്നുപെങ്ങളുടെ പ്രജ്ഞയറ്റ മുഖം ഞാന്‍ ഓര്‍ക്കുന്നു ...തുറിച്ച, കരഞ്ഞു കലങ്ങിയ...പേടിപെടുത്തുന്ന കണ്ണുകള്‍...... ............ .... അവ മറ്റെന്നത്തെയും പോലെ സുന്ദരമായിരുന്നില്ല ...അവളുടെ ചെറിയ കൈ വിരലുകളാല്‍ ബെട്ഷീടില്‍ അപ്പോഴും മുറുകെ പിടിച്ചിരുന്നു...എന്നും എന്നില്‍ കൌതുകമുണ്ടാക്കിയിരുന്ന ആ ചെറിയ കൈ വിരലുകള്‍... .... ...ഞാന്‍ കരഞ്ഞില്ല...തണുത്തു മരവിച്ച ഐസീയുവിലെ മനസുമടുപ്പിക്കുന്ന നിശബ്ധത എനിക്ക് അസഹനീയമായിരുന്നു...പുറത്തു പ്രാര്‍ത്ഥനയോടെ, പുറത്തിറങ്ങുന്ന എന്നെയും കാത്തിരിക്കുന്ന എന്റെ അമ്മ...ആ നിമിഷം എന്റെ ജീവിതവും അവസാനിക്കട്ടെ എന്ന് തോന്നിപ്പോയി...പുറത്തിറങ്ങി, അവള്‍ക്ക് ഒന്നും സംഭവിച്ചില്ലെന്ന ആശ്വാസവാക്കുകള്‍ അമ്മക്ക് നല്കി എങ്ങോട്ടെന്നില്ലാതെ നട...
അഞ്ചുകൊല്ലം കൊണ്ട് കണ്ട ഒരു മധുരമനോഹര തുടരസ്വപ്നമാണെന്റെ കുടുംബ ജീവിതം. ഇടക്കിടെയുള്ള ഇണക്കങ്ങളും പിണക്കങ്ങളും സങ്കടങ്ങളും അതിനപ്പുറം ചില ഭയങ്കരമായ വഴക്കുകളും...പ്രശനം ഭാര്യക്കല്ല, ഭർത്താവിനാണ്...എനിക്ക്....എന്റെ സ്വഭാവം എത്രത്തോളം ദുഷിച്ചതാണെന്ന് ഞാൻ മനസ്സിലാക്കുന്നു...അതുകൊണ്ടു എന്റെ ഭാര്യ അനുഭവിക്കുന്ന മനോവേദന ഞാൻ മനസ്സിലാക്കുന്നു...എന്റെ മറ്റുള്ളവരോടുള്ള പെരുമാറ്റവും, മര്യാദയും, ആദരവും, എല്ലാം വൃത്തികെട്ട മനസ്സിന്റെ പുറം മോടിയാണെന്നു മനസ്സിലാക്കിയിട്ടാവും ഇന്നത്തെ വഴക്കിനുശേഷം ഭാര്യയോട് ഞാൻ പറഞ്ഞു നമുക്ക് ഒന്നിച്ചുള്ള ജീവിതം അവസാനിക്കാമെന്ന്....അതെ, അതാണെന്റെ തീരുമാനം....ഒരിക്കലും ഞാനൊരു നല്ല മകനോ, സഹോദരനോ ആയിരുന്നില്ല...ആയിരുന്നെങ്കിൽ കൂടെപ്പിറപ്പിനെയോ, ജനിപ്പിച്ച അച്ഛനെയോ കാലനുകൊടുക്കുമായിരുന്നില്ല....എന്റെ ആദ്യത്തെ തോൽവി! നല്ലൊരു ഭർത്താവോ, അച്ഛനോ അല്ല ഞാൻ എന്ന തിരിച്ചറിവ് ഒരുപാട് വേദനിപ്പിക്കുന്നു...താങ്ങാനാവുന്നില്ല...പിരിയാം എന്ന തീരുമാനം അങ്ങേയറ്റം നിസ്സംഗയായിട്ടായിരിക്കാം എന്റെ ഭാര്യ കേട്ടത്...അറിയില്ല...ഇനിയും എനിക്കവളെ മനസ്സിലാക്കാൻ പറ്റിയിട്ടില്ല...പിന്നെ, എന്റെ മകൾ......
Comments