എന്റെ ഇന്ന്
അഞ്ചക്കമല്ല....ആറക്കശമ്പളം വാങ്ങിയിരുന്ന ജോലിക്കാരനായിരുന്നു കുറച്ചുനാൾ മുൻപ് വരെ...എന്നിട്ടും ജീവിതത്തിൽ ഒരു ആഡംബരവും ഞാനും കുടുംബവും കാണിച്ചിരുന്നില്ല...വല്യ സമ്പാദ്യവും മാറ്റിവെച്ചിട്ടില്ല... ആകെയുള്ള സമ്പാദ്യം എനിക്കെന്റെ കുടുംബമാണ്, ചെറിയ പ്രശ്നങ്ങൾക്കിടയിൽ അവിടുത്തെ സന്തോഷവും .... പത്തുവർഷം അമേരിക്കക്കാരുടെ കീഴിൽ ജോലിചെയ്‍തപ്പോലുള്ള സാറ്റിസ്ഫാക്ഷൻ പിന്നീട് ഇന്ത്യൻ കമ്പനിയിലേക്ക് മാറ്റിയപ്പോൾ ഇല്ലാതായി...നശിച്ച സ്ട്രെസ് ആരോഗ്യം നശിപ്പിക്കുമെന്ന് തോന്നിയപ്പോൾ ഒരുദിവസം ഞാൻ ഭാര്യയോടും അമ്മയോടും ആലോചിച്ചു , ജോലി വേണ്ടെന്നു വെക്കുന്നതിനെ പറ്റി....എങ്ങനെ മുൻപോട്ടു പോവും എന്നതും അനിശ്ചിതത്വത്തിലായിരുന്നു, എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് ജീവിക്കണം എന്നതായിരുന്നു...ജോലി രാജിവെച്ചു....വലിയ വീട്ടിൽ നിന്നും ഉദ്യാന നഗരിയിലെ പഴയ ചെറിയ വീട്ടിലേക്ക് .... ഇപ്പോൾ എല്ലാം നല്ല പടിക്കു പോകുന്നു...ഞാനും ഭാര്യയും വസ്ത്ര നിർമാണശാല നടത്തുന്നു...സ്ട്രെസ് ഒട്ടും ഇല്ല...ഇല്ലെന്നു പറയാൻ പറ്റില്ല, പക്ഷെ അത് ഞങ്ങൾക്ക് നിയന്ത്രണാതീതമല്ല...