Posts

Showing posts from May, 2020
ഈ കോവിഡ് കാലം പലർക്കും ഒരുപാട് ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും സമ്മാനിച്ചപ്പോൾ എനിക്ക് സന്തോഷിക്കാനുള്ള ചെറിയൊരുവക ലഭിച്ചിരിക്കുന്നു... മൂന്നുവർഷം മുൻപ് എന്റെ മകളെ പ്രീ-കെജിയിൽ ചേർക്കുമ്പോൾ ഒരുപാട് സന്തോഷിച്ചിരുന്നു...മകളുടെ സ്കൂളിലെ ആദ്യദിനത്തിനു സെൽഫിഎല്ലാം സോഷ്യൽ നെറ്വർക്കിലൊക്കെ പോസ്റ്റ് ചെയ്യുന്ന തിടുക്കത്തിലായിരുന്നു...ദിവസവും ഭാര്യ അവളെ സ്കൂളിൽ കൊണ്ടുവിടും, തിരിച്ചു ഉച്ചക്ക് വിളിച്ചുകൊണ്ടുവരും.... ആ സന്തോഷമൊക്കെ അവസാനിക്കാൻ വെറും ഒരു വർഷമേ വേണ്ടിവന്നുള്ളു....സ്കൂളിൽ നിന്നും മകളുടെ ബിഹേവിയറൽ പ്രശ്നങ്ങളെക്കുറിച്ചും മറ്റുമുള്ള റിപ്പോർട്ട് കിട്ടുന്നതുവരെ....ആ ദിവസം ഞാൻ ഓർക്കുന്നു. ഓഫീസിൽ നിന്നും മടങ്ങി വന്നയെന്നെ വരവേറ്റത് ഭാര്യയുടെ വാടിത്തളർന്ന വിഷമിച്ച മുഖമായിരുന്നു...എന്തെന്നന്വേഷിച്ച എനിക്ക് അവൾ വെച്ചുനീട്ടിയത് സ്കൂളിൽ നിന്നുള്ള റിപ്പോർട്ട് ആണ്...എന്റെ കൂടെപ്പിറപ്പ് ഉയിർവെടിഞ്ഞതിനുശേഷം ഞാൻ ഏറ്റവും വിഷമിച്ച ദിവസം.... അതിനു ശേഷം കുട്ടിയുമായി ചൈൽഡ് സൈക്കോളജിസ്റ്റിന്റെയടുത്തും ചൈൽഡ് ന്യൂറോളജിറ്റിന്റെയടുത്തുമെല്ലാം എത്രകയറിയിറങ്ങിയെന്ന് ഒരുപിടിയുമില്ല...ഒരുപാട് അലച്ചിലിനുശേഷം മനസ്സിലാക...