Posts

Showing posts from July, 2017
ജൂലായ് 12 ന് അമ്മയുടെ പിറന്നാളാണ്..പുതിയ വീട്ടിലെ ആദ്യത്തെ പിറന്നാളായതുകൊണ്ട് എനിക്ക് വീട്ടിൽ തന്നെ ആഘോഷിക്കണം എന്നായിരുന്നു...അമ്മക്ക് എന്തോ അതിനോട് യോജിപ്പ് തോന്നിയില്ല...ഓ...ഞാൻ മറന്നു, ജൂലായ് 13 എന്ന ദുരന്തത്തിന്റെ ഓർമ്മ എന്നെ വിട്ടു പിരിഞ്ഞുവോ?? പത്തുമാസം ചുമന്നു പ്രസവിച്ച ഇരുപത്തിനാലു വയസ്സുവരെ വളർത്തിയ മകളുടെ വേർപാട് അമ്മയെ വിട്ടുപിരിയില്ലല്ലോ...ആറുവർഷം തികയുന്നു... ജൂലായ് 11 വൈകുന്നേരം ബംഗളുരു നഗരത്തിലെ ഗതാഗത തിരക്കിൽ ഞാൻ റെയിൽവേ സ്റ്റേഷനിൽ എത്താനുള്ള തിടുക്കത്തിലായിരുന്നു...ട്രെയിൻ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ എത്താനുള്ള സമയമാകുന്നു...അമ്മക്കാണെങ്കിൽ മുൻപ് പലവട്ടം വന്നിട്ടുണ്ടെങ്കിലും ഇപ്പോളും സ്ഥലമൊന്നും അറിയില്ല...കക്ഷിക്ക്‌ പണ്ടില്ലാത്ത ഒരു വെപ്രാളമാണ്, മാത്രമല്ല അകാരണമായ ഭയവും...ഗതാഗത കുരുക്കിലൂടെ തിക്കി തിരക്കി റെയിൽവേ സ്റ്റേഷനിൽ എത്തി...അപ്പോഴാണ് മനസ്സിലായത്, ക്യാബ് ഡ്രൈവർക്കു കൊടുക്കാൻ കയ്യിൽ പൈസയില്ല...ഓൺലൈൻ പയ്മെന്റ്റ് സിസ്റ്റം എല്ലാം ഡൌൺ ആയതുകൊണ്ട് അതും നിവൃത്തിയില്ല...ഇപ്പോൾ തന്നെ വൈകി, ട്രെയിൻ എത്തേണ്ട സമയവും കഴിഞ്ഞു...ഡ്രൈവറോട് ക്ഷമ ചോദിച്ചു ഞാൻ റെയിൽവേ സ്റ...