ഇപ്പോഴും, കഴിഞ്ഞ ഒരു ചെറിയ...വലിയ സൗന്ദര്യപിണക്കത്തിന്റെ ആലസ്യത്തിലാണ് ഞാൻ.... ഒരുപാട് തിരിച്ചറിവുകളുടെ നടുവിൽ...കുറച്ചുനാളത്തേക്കെങ്കിലും എന്നെ വിട്ടുപിരിഞ്ഞവളെയും എന്റെ മകളെയും എത്രത്തോളം സ്നേഹിക്കുന്നു എന്ന് യഥാർത്ഥത്തിൽ തിരിച്ചറിഞ്ഞ...ആ തിരിച്ചറിവിന്റെ ആലസ്യം...ഒരു പക്ഷെ പഴയതിനേക്കാൾ സന്തോഷം നിറഞ്ഞ ജീവിതത്തെ അതെനിക്ക് സമ്മാനിച്ചുവെന്ന തോന്നൽ...ഒരു പക്ഷെ ഒരുപാട് കുറ്റപ്പെടുത്തലുകളും ഏറ്റുപറച്ചിലുകളും ഒരുപാട് മുറിപ്പാടുകൾ മനസ്സിൽ ശേഷിപ്പിച്ചെങ്കിലും ഇപ്പോൾ ഞാൻ സമാധാനിക്കുന്നു...ഞങ്ങൾ രണ്ടുപേരും പരസ്പരം എല്ലാം, മനസ്സിൽ തോന്നുന്ന നല്ലതും ചീത്തയും പങ്കുവെക്കാൻ തുടങ്ങി...പരസ്പരം പൊരുത്തപെടാനാവാത്ത പല കാര്യങ്ങളും തമ്മിൽ മണിക്കൂറുകളോളം സംസാരിക്കാൻ തുടങ്ങി... എന്തൊക്കെയായാലും ഇതിനൊരു മറുപുറം കൂടിയുണ്ട്...ഒരിക്കലും ഞാൻ ചെയ്‌യാത്ത, മനസ്സിൽ പോലും വിചാരിക്കാത്ത പല വൃത്തികെട്ട കുറ്റപ്പെടുത്തലുകളും മുറിവേല്പിക്കലും എനിക്ക് ഏറ്റുവാങ്ങേണ്ടിവന്നു...അതെന്തൊക്കെയാണെന്നും ആരൊക്കെയാണെന്നും കൃത്യമായ ബോധം എനിക്കെന്നും എന്റെയുള്ളിൽ അവശേഷിക്കും...എന്റെ മരണം വരെ....അതെന്റെ അഭിമാനത്തെ ചോദ്യം ചെയ്യാൻ പോന്നവ...
Posts
Showing posts from March, 2017