ഈ പോകുന്ന വര്ഷം എനിക്കെന്തുതന്നു എന്ന് ഞാൻ ഓർക്കാൻ ശ്രമിക്കുകയാണ്...വലിയദുക്കങ്ങളൊന്നും ഈ വര്ഷം എനിക്ക് സമ്മാനിച്ചിട്ടില്ല....പകരം ഒരുപാട് നല്ല കാര്യങ്ങൾ എനിക്ക് തന്നു...ഈ ഉദ്യാന നഗരിയിൽ എന്റെ കുടുംബത്തോടൊപ്പം കുറെ നല്ല നിമിഷങ്ങൾ എനിക്ക് തന്നു...എനിക്ക് എന്റെ ആഗ്രഹപ്രകാരം ഒരു വീട് തന്നു...ആ വീട്ടിൽ നിറയെ സന്തോഷം എനിക്ക് തന്നു...നഷ്ട്ടപെട്ട എന്റെകുടുംബത്തിൽ എന്റെ പുതിയ അംഗങ്ങളോടൊപ്പം എനിക്ക് ലഭിച്ചത് എന്റെ ആ പഴയ സ്വപ്നങ്ങളും സതോഷങ്ങളുമാണ്...എന്റെ കുഞ്ഞു മകളോടൊപ്പം, എന്റെ നഷ്ട്ടപ്പെട്ട , അല്ല ഞാൻ കുഴിച്ചു മൂടിയ എന്റെ പഴയ സ്വപ്‌നങ്ങൾ അവൾക്കു വേണ്ടി കാണാനുള്ള അവസരം എനിക്ക് തന്നു...എന്നും എന്റെ വീട്ടിൽ അലോസരങ്ങളുണ്ടാക്കാറുള്ള എന്റെ ദേഷ്യം നിയന്ത്രിക്കാനുള്ള കഴിവെനിക്കു തന്നു...ഒരുപാട് ക്ഷമ എന്നെ പഠിപ്പിച്ചു തന്നു...ജോലിക്കയറ്റം തന്നു...ഒരുപാട് നല്ല സഹപ്രവർത്തകരെ തന്നു...നല്ല കൂട്ടുകാരെ തന്നു....ഞാൻ ആഗ്രഹിച്ച, അല്ല അത്യാഗ്രഹിച്ച യന്ത്രങ്ങൾ ഉപകരണങ്ങൾ എനിയ്ക്കു തന്നു...സ്വയം അഭിമാനിക്കാവുന്ന അഹങ്കാരങ്ങൾ എനിക്ക് തന്നു...എനിക്ക് ഞാൻ പോന്ന മാനസികാവസ്ഥ എനിക്ക് തന്നു...ആത്മ വിശ്വാസം തന്നു...അ...
Posts
Showing posts from December, 2016